ഡെല്‍ഹിയിലെ പോലീസ് - അഭിഭാഷക സംഘര്‍ഷം: വീണ്ടും പ്രകോപനവുമായി അഭിഭാഷകര്‍; കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ്
Nov 6, 2019, 11:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.11.2019) ഡെല്‍ഹിയില്‍ ദിവസങ്ങളായി തുടരുന്ന പോലീസ് - അഭിഭാഷക സംഘര്‍ഷത്തിന് അറുതിയില്ല. വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് അഭിഭാഷകര്‍ ഡെല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. സുപ്രീം കോടതി അഭിഭാഷകര്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതിഷേധിച്ച പോലീസുകാര്‍ക്കെതിരെ നടപടിയില്ലാത്തതിന് കാരണം ബോധിപ്പിക്കണമെന്നാണാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. പോലീസ് - അഭിഭാഷക സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഡെല്‍ഹി പോലീസ് ബുധനാഴ്ച പുനഃപരിശോധനാ ഹര്‍ജി നല്‍കും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷം ഡെല്‍ഹിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഡെല്‍ഹി തീസ് ഹസാരി കോടതിയിലാണ് പോലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 307, 186, 353, 427 വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
അഭിഭാഷകന്റെ കാറില്‍ പോലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ 12 ഇരുചക്ര വാഹനങ്ങളും ഒരു ജിപ്സി വാനും എട്ട് ജയില്‍ വാഹനങ്ങളും തകര്‍ക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ പോലീസിന്റെ വെടിയേറ്റ് അഭിഭാഷകന് പരിക്കേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: National, New Delhi, Police, Lawyers, Notice, Court, Suspension, Vehicles, Shooters, Law firm sends legal notice to Delhi Police following massive protests

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.