മദ്രാസ് ഹൈക്കോടതി അഭിഭാഷകന്റെ കൊലപാതകം: ഭാര്യാ കാമുകന്‍ പോലീസില്‍ കീഴടങ്ങി
Jun 9, 2016, 16:46 IST
ചെന്നൈ: (www.kvartha.com 09.06.2016) മദ്രാസ് ഹൈക്കാടതി അഭിഭാഷകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയുടെ കാമുകന്‍ പോലീസില്‍ കീഴടങ്ങി. മദ്രാസ് ഹൈക്കാടതിയിലെ അഭിഭാഷകനായ സി മുരുക(44) നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയുടെ കാമുകനായ ഷണ്മുഖനാഥ് സ്വമേധയാ കീഴടങ്ങിയത്. പൊന്നേരിയിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുരുകനെ കോടമ്പാക്കത്തെ അപ്പാര്‍ട്ടിനു സമീപത്തു വച്ച് നാലംഗ സംഘം ബൈക്കിടിച്ച് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രധാന പ്രതിയാണ് ഷണ്മുഖനാഥ്. മുരുകന്റെ ഭാര്യയും സ്‌കൂള്‍ അധ്യാപികയുമായ ലോകേഷിണിയാണ് കേസില്‍ രണ്ടാം പ്രതി.
Keywords: Lawyer murder case: Boyfriend surrenders, Madras, chennai, High Court, Wife, Phone call, Police, Teacher, Friends, Children, School, National.

ഇവര്‍ക്കെതിരെ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനു കൂട്ടു നിന്നതിനും കേസെടുത്തിട്ടുണ്ട്. കൊലപാതക സംഘത്തിന് കൃത്യ നിര്‍വ്വഹണത്തിനായി ഇവര്‍ രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പോലീസ് അറിയിച്ചു. ലോകേഷിണിയേയും മറ്റു മൂന്നു പ്രതികളേയും പോലീസ് തിങ്കളാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. മുരുകനും ലോകേഷിണിയും തമ്മിലുളള ഫോണ്‍ സംഭാഷണമാണ് കേസില്‍ പ്രധാന വഴിത്തിരിവായത്.
സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്. ലോകേഷിണിയും ഷണ്മുഖനാഥും
ബാല്യകാല സുഹൃത്തുക്കളാണ്. രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ വീണ്ടും കണ്ടുമുട്ടുകയും ബന്ധം പുതുക്കി വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവരുടെ ബന്ധം മുരുകനറിഞ്ഞതോടെ ലോകേഷിണിയുമായി വഴക്കുണ്ടായി. ഇതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ചെന്നൈ പുഴല്‍ സ്വദേശിയായ മുരുകനും ലോകേഷിണിയ്ക്കും രണ്ടു കുട്ടികളുണ്ട്.

Also Read:
സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Keywords: Lawyer murder case: Boyfriend surrenders, Madras, chennai, High Court, Wife, Phone call, Police, Teacher, Friends, Children, School, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.