Imtiaz Qureshi | വിടവാങ്ങിയത് ജവഹര്‍ലാല്‍ നെഹ്റുവിനെ വെജിറ്റേറിയന്‍ വിഭവങ്ങളാലും എപിജെ അബ്ദുള്‍ കലാമിനെ വെളുത്തുള്ളി പായസവുംകൊണ്ട് വിസ്മയിപ്പിച്ച പാചക വിദഗ്ധന്‍; ഇംതിയാസ് ഖുറേശി പാചകത്തോടുള്ള ഇഷ്ടം ആരംഭിക്കുന്നത് 7-ാം വയസില്‍

 


ന്യൂഡെല്‍ഹി: (KVARTHA) രുചിപ്പെരുമ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേശി 93-ാം വയസിലാണ് വിടവാങ്ങിയത്. ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കൊണ്ട് ഒരു നോണ്‍ വെജിറ്റേറിയന്‍ വിരുന്ന് നല്‍കി വിസ്മയിപ്പിച്ച സംഭവം ഖുറേശിയുടെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികകല്ലാണ്. എപിജെ അബ്ദുള്‍ കലാമിന്റെ പ്രിയ വിഭവമായ വെളുത്തുള്ളി പായസവും ഖുറേശിയുടെ കണ്ടുപിടുത്തമായിരുന്നു.

1928ല്‍ കൊല്‍കത്തയിലാണ് ഷെഫ് ഖുറേശി ജനിച്ചത്. ഏഴാം വയസില്‍ തന്റെ വീട്ടിലെ പാചകക്കാരെ സഹായിച്ചുകൊണ്ടാണ് പാചക യാത്ര തുടങ്ങുന്നത്. ഖുറേശിയുടെ ദം ബിരിയാണിയുടെ രുചിയും ബുഖാറ വിഭവങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ കീര്‍ത്തി കേട്ടിട്ടുണ്ട്. ഖുറേശിയുടെ കബാബുകളും വായില്‍ ഒരു ആഘോഷം അനുഭവിക്കുന്നതിന് തുല്യമായ രുചിയുടെ സിംഫണികളായിരുന്നു തീര്‍ത്തത്.

ക്ഷമയും അച്ചടക്കവും കൃത്യതയും ആവശ്യമുള്ള പാചകരീതിയായ 'ദം പുഖ്ത്' എന്ന കലയെ വിദേശത്ത് ജനകീയമാക്കുന്നതില്‍ പ്രധാന സ്തംഭങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ദം പുഖ്തിന്റെ ലളിതമായ പരിഷ്‌കരണത്തില്‍ ഖുറേശിയുടെ സർഗാത്മക പ്രതിഭ തിളങ്ങി. സാവധാനത്തില്‍ പാചകം ചെയ്യുന്ന കലയിലും ശാസ്ത്രത്തിലും അദ്ദേഹം പ്രാവീണ്യം നേടി. ചേരുവകളെ വായില്‍ വെള്ളമൂറുന്ന രീതിയില്‍, എളിമയോടെ അവതരിപ്പിച്ച് ഹൃദയത്തിലും ആത്മാവിലും പ്രതിധ്വനിക്കുന്ന സുഗന്ധമുള്ള വിഭവങ്ങളാക്കി മാറ്റിയ മാന്ത്രികതയാണ് അദ്ദേഹം തയ്യാറാക്കിയത്.

Imtiaz Qureshi | വിടവാങ്ങിയത് ജവഹര്‍ലാല്‍ നെഹ്റുവിനെ വെജിറ്റേറിയന്‍ വിഭവങ്ങളാലും എപിജെ അബ്ദുള്‍ കലാമിനെ വെളുത്തുള്ളി പായസവുംകൊണ്ട് വിസ്മയിപ്പിച്ച പാചക വിദഗ്ധന്‍; ഇംതിയാസ് ഖുറേശി പാചകത്തോടുള്ള  ഇഷ്ടം ആരംഭിക്കുന്നത് 7-ാം വയസില്‍

പത്മശ്രീ പുരസ്‌കാരം അടക്കം ഖുറേശിക്ക് ലഭിച്ചിട്ടുണ്ട്. ഐടിസി ഹോടെലുകളിലെ മാസ്റ്റര്‍ ഷെഫ് എന്ന നിലയില്‍ പാചക വൈദഗ്ധ്യത്തിന് പേരുകേട്ട ഷെഫ് ഖുറേശി 'ബുഖാറ' എന്ന പാചക ബ്രാന്‍ഡ് സ്ഥാപിച്ച് രാജ്യമെമ്പാടും പ്രശസ്തമാക്കി.

Keywords: News, National, National-News, Obituary, Obituary-News, Dum Pukht, Royal Chef, ITC Hotels, Culinary Expertise, Bukhara, Padma Shri Award, Legendary, Chef, Imtiaz Qureshi, Master of Dum Pukht, Passes Away, Died, Legendary chef Imtiaz Qureshi, master of Dum Pukht, passes away at 93.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia