കുരങ്ങനെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലിക്ക് ട്രാന്‍സ്ഫോമറിന്റെ മുകളില്‍ വൈദ്യുഘാതമേറ്റ് ദാരുണാന്ത്യം

 


മുംബൈ: (www.kvartha.com 14.04.2020) രാജ്യത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ ആയതിനാല്‍ മൃഗങ്ങളെല്ലാം അവര്‍ക്ക് കിട്ടിയ മികച്ച സമയം ആസ്വദിക്കുമ്പോള്‍ വന്യജീവികളുടെ മരണവുമായി ബന്ധപ്പെട്ട ചില ദാരുണമായ കഥകളും കേള്‍ക്കുന്നു. അത്തരത്തില്‍ ഒരു സംഭവമാണ് കുരങ്ങനെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലിയും കൂടെ കുരങ്ങനും ഷോക്കേറ്റ് മരിക്കുന്നത്. ഇരയെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലിക്കും കുരങ്ങനും വൈദ്യതാഘാതമേറ്റാണ് ദാരുണാന്ത്യം.

കുരങ്ങനെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലിക്ക് ട്രാന്‍സ്ഫോമറിന്റെ മുകളില്‍ വൈദ്യുഘാതമേറ്റ് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ദേവ്രുഖ് പട്ടണമായ അംബാവ് ഗ്രാമത്തിലാണ് ദയനീയ സംഭവം.ഗ്രാമത്തിനടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിന്റെ ട്രാന്‍സ്‌ഫോമറിന് മുകളിലാണ് പുലി സഞ്ചരിച്ചത്. കുരങ്ങനെ പിന്തുടര്‍ന്നപ്പോള്‍ ട്രാന്‍സ്ഫോമറില്‍ നിനിന്ന് പുള്ളിപ്പുലിക്ക് ഷോക്കേല്‍ക്കുകയായിരുന്നെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുരങ്ങനെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലിക്ക് ട്രാന്‍സ്ഫോമറിന്റെ മുകളില്‍ വൈദ്യുഘാതമേറ്റ് ദാരുണാന്ത്യം

Keywords:  News, National, Mumbai, Animals, Electrocuted, Monkey, Death, Leopard electrocuted in engineering college while hunting monkey 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia