12 അടി ഉയരമുള്ള വൈദ്യുതി പോസ്റ്റിൽ പുള്ളിപുലി ഷോക്കേറ്റു ചത്ത നിലയിൽ

 


നിസാമാബാദ് (തെലുങ്കാന): ( www kvartha.com 04.07.2017) 12 അടി ഉയരമുള്ള വൈദ്യുതി പോസ്റ്റിൽ പുള്ളിപുലി ഷോക്കേറ്റു ചത്ത നിലയിൽ കണ്ടെത്തി. നിസാമാബാദ് ജില്ലയിലെ മല്ലാരം ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ പുറത്തിറങ്ങിയ പ്രദേശവാസികളാണ് ലൈനിൽ കുരുങ്ങിയ നിലയിൽ പുലിയെ കണ്ടത്. ഇവർ ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ഇത്രയും ഉയരമുള്ള പോസ്റ്റിൽ ഒരു മരം പോലുമില്ലാതെ പുലി എങ്ങനെ കയറിയെന്നത് അത്ഭുതമാണെന്ന് ഫോറസ്റ്റ് ഓഫീസർ വി എസ് എൽ വി പ്രസാദ് പറഞ്ഞു. സാധാരണ മരത്തിൽ കയറാറുള്ള പുള്ളിപുലി മരമാണെന്ന് കരുതി ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറിയതായിരിക്കാമെന്നും മുകളിലെത്തിയ ശേഷം ലൈനിൽ പിടിച്ചപ്പോൾ വൈദ്യുത ആഘാതമേറ്റതായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12 അടി ഉയരമുള്ള വൈദ്യുതി പോസ്റ്റിൽ പുള്ളിപുലി ഷോക്കേറ്റു ചത്ത നിലയിൽ

നേരത്തെ വന്യ ജീവികൾ കാടുകളിൽ നിന്നും ഗ്രാമത്തിലേക്ക് വരാറുണ്ടായിരുന്നു. എന്നാൽ ഈയടുത്തായി ഇത്തരത്തിൽ ഒരു ജീവിയും ഗ്രാമത്തിലേക്ക് വന്നതായി അറിവില്ല, പ്രസാദ് വ്യക്തമാക്കി.

12 അടി ഉയരമുള്ള വൈദ്യുതി പോസ്റ്റിൽ പുള്ളിപുലി ഷോക്കേറ്റു ചത്ത നിലയിൽ

വേട്ടക്കാരുടെ അക്രമണമാണെന്ന തരത്തിൽ ആദ്യം ആക്ഷേപമുണ്ടായിരുന്നു. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് ജീവൻ പോകാനുള്ള കാരണമെന്ന് വ്യക്തമായി. നാല് വയസ് പ്രായവും 80 കിലോ ഭാരവുമുള്ള ആൺപുലിയാണ് ചത്തത്.

Image Credit: Hindutan Times

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A male leopard died of electrocution when it climbed up a 12-foot electric pole at Mallaram village of Nizamabad district on Monday. The villagers on their way to the fields early in the morning were shocked to find the limp body of the animal hanging from the top of the electric pole. They immediately alerted the local forest officials.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia