LIC WhatsApp | എല്‍ഐസി ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക: പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി വാട്സ്ആപില് ലഭിക്കും! എങ്ങനെയെന്നറിയാം
Dec 8, 2022, 20:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (LIC) ഉപഭോക്താക്കള്‍ക്കായി അടുത്തിടെ വാട്സ്ആപ് സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഈ സൗകര്യത്തിലൂടെ, എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് ചില പ്രത്യേക സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. എല്‍ഐസി പോര്‍ട്ടലില്‍ പോളിസി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോളിസി ഉടമകള്‍ക്ക് ഈ സൗകര്യം ലഭ്യമാകും. ഉപഭോക്തൃ മൊബൈല്‍ നമ്പറായ 8976862090-ല്‍ 'ഹായ്' എന്ന് സന്ദേശമയച്ചാല്‍ പോളിസി സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും.
ഏതൊക്കെ സൗകര്യങ്ങള്‍ ലഭ്യമാകും
* പോളിസി പ്രീമിയം അവസാന തീയതിയും ബോണസുമായി ബന്ധപ്പെട്ട വിവരങ്ങള്‍
* ലോണ്‍ യോഗ്യതയും തവണകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍
* പോളിസി പ്രീമിയം പാഡ് സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍
* ULIP പോളിസിയുടെ വിവരങ്ങള്‍
* എല്‍ഐസി സേവന ലിങ്കുകള്‍ തുടങ്ങിയ സേവനങ്ങള്‍
രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രം
എല്‍ഐസി പോര്‍ട്ടലില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോളിസി ഉടമകള്‍ക്ക് വാട്സ്ആപ്പില്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് എല്‍ഐസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് സന്ദേശമയച്ചാല്‍ മുകളില്‍ പറഞ്ഞ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ സഹായിക്കും. ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുത്ത് ആവശ്യമുള്ള സേവനം പ്രയോജനപ്പെടുത്താം.
എല്‍ഐസി പോര്‍ട്ടല്‍ വഴി ലഭ്യമാകുന്ന ഓണ്‍ലൈന്‍ സേവനങ്ങളുടെ രജിസ്ട്രേഷനായി, പോളിസി ഉടമകള്‍ എല്‍ഐസിയുടെ സൈറ്റ് സന്ദര്‍ശിച്ച് പോളിസി നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നല്‍കേണ്ടതുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍, വാട്ട്സ്ആപ്പ് സേവനങ്ങള്‍ വഴി നിങ്ങള്‍ക്ക് ലഭിക്കും.

Keywords: Latest-News, National, Top-Headlines, Insurance, WhatsApp, New Delhi, LIC WhatsApp service launched.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.