ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്ക് ഗവര്‍ണറുടെ ക്ഷണം

 


ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചു. ബി.ജെ.പി മുന്‍ മുഖ്യമന്ത്രിയായ ഹര്‍ഷവര്‍ധനെ ബുധനാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ട ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ നടത്താന്‍ വ്യാഴാഴ്ച എത്തിച്ചേരണമെന്ന് അറിയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കൂടുതല്‍ സീറ്റു ലഭിച്ച ബി.ജെ.പിയെ ഗവര്‍ണര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്‍ദേശപ്രകാരം ക്ഷണിക്കുകയായിരുന്നു.

ഭൂരിപക്ഷത്തിനുവേണ്ട പിന്തുണ തങ്ങള്‍ക്കില്ലെന്ന് ബിജെപി ഗവര്‍ണറെ അറിയിക്കുമെന്നാണ് കരുതുന്നത്. എഴുപതംഗ നിയമസഭയില്‍ 31 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിരോമണി അകാലിദളിന്റെ ഒരു സീറ്റും പാര്‍ട്ടിക്ക് പിന്തുണയായി ലഭിക്കും. 28 സീറ്റുമായി ചരിത്ര വിജയം സ്വന്തമാക്കിയ ആം ആദ്മിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന് എട്ട് സീറ്റ് മാത്രമാണ് ലഭിച്ചത്.

ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാകാത്ത പക്ഷം  ആം ആദ്മി പാര്‍ട്ടിയെ  ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചേക്കും. ആം ആദ്മിയും തയ്യാറായില്ലെങ്കില്‍ രാഷ്ട്രപതിഭരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഗവര്‍ണര്‍ ശുപാര്‍ശ സമര്‍പ്പിക്കുകയുള്ളൂ.

രാഷ്ട്രപതി തീരുമാനം അംഗീകരിച്ചാല്‍ ഡല്‍ഹിയിലെ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കും. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അങ്ങനെ വരുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചാകാനാണ് സാധ്യത.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്ക് ഗവര്‍ണറുടെ ക്ഷണം

അതേസമയം പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ കെജ്‌രിവാള്‍
ആഹ്വാനം ചെയ്തിട്ടുണ്ട്. ഇനി ഒരു തെരഞ്ഞെടുപ്പ് നേരിട്ടാല്‍ ഭരണം പിടിച്ചെടുക്കാനാകുമെന്നാണ് കെജ്‌രിവാള്‍ പ്രതീക്ഷിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവിന്റെ ഹര്‍ജി

Keywords:  New Delhi, BJP, Governor, Chief Minister, Mobil Phone, Election, Congress, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia