ഐസിയുവില്‍ രോഗിയെ ബലാല്‍സംഗം ചെയ്ത ഡോക്ടര്‍ക്ക് ജീവപര്യന്തം

 


മുംബൈ: തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെ ബലാല്‍സംഗം ചെയ്ത 29കാരനായ ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. 2013 ജനുവരി 28നാണ് ഡോ വിശാല്‍ വാനെ ലോട്ടസ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തത്.

ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്നാണ് യുവതി ലോട്ടസ് ആശുപത്രിയിലെ ഡോ തദ്വിയുടെ ചികില്‍സ തേടിയത്. തുടര്‍ന്ന് യുവതിയെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവദിവസം രാത്രി യുവതിയുടെ ആരോഗ്യനില മോശമാണെന്നറിയിച്ച് ഡോ വിശാല്‍ അവരെ ഐ.സിയുവിലേയ്ക്ക് മാറ്റുകയായിരുന്നു.

ഐസിയുവില്‍ രോഗിയെ ബലാല്‍സംഗം ചെയ്ത ഡോക്ടര്‍ക്ക് ജീവപര്യന്തംതുടര്‍ന്ന് ഐസിയുവിലെത്തിയ ഡോക്ടര്‍ യുവതിക്ക് മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചു. മയക്കത്തിലായ യുവതിയെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. കര്‍ട്ടനുകള്‍കൊണ്ട് മറച്ച മൂന്ന് കിടക്കകളാണ് ഐസിയുവിലുണ്ടായിരുന്നത്. ഐസിയുവില്‍ ഡ്യൂട്ടി നോക്കിയിരുന്ന നഴ്‌സിനെ വിശ്രമിക്കാന്‍ വിട്ടിട്ടാണ് ഡോക്ടര്‍ രോഗിയെ ബലാല്‍സംഗം ചെയ്തത്.

പിറ്റേന്ന് തന്നെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിനോട് യുവതി ബലാല്‍സംഗ വിവരം തുറന്നുപറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയിലാണ് താനെ പോലീസ് കേസെടുത്തത്.

SUMMARY: Mumbai: The Bombay High Court on Saturday confirmed the life sentence awarded to a 29-year-old doctor who was convicted for raping a patient in an Intensive Care Unit of a private hospital in neighbouring Thane this year.

Keywords: National news, Mumbai, Bombay High Court, Saturday, Confirmed, Life sentence, Awarded, 29-year-old, Doctor, Convicted, Raping, Patient, Intensive Care Unit,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia