നന്ദിഗ്രാമിലെ വിജയം ആവര്‍ത്തിക്കും, ഭവാനിപൂരിലും ബിജെപി തന്നെ ജയിക്കുമെന്നും ശാനവാസ് ഹുസൈന്
Sep 11, 2021, 15:37 IST
കൊല്‍ക്കത്ത: (www.kvartha.com 11.09.2021) പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വിജയം കൈവരിക്കുമെന്ന് മുതിര്‍ന്ന നേതാവും എംഎല്‍യുമായ ശാനവാസ് ഹുസൈന്. നന്ദിഗ്രാമിലെ വിജയം തന്നെ ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിമാന പോരാട്ടത്തില്‍ ബിജെപിയുടെ അഡ്വകെറ്റ് പ്രിയങ്ക തിബ്രേവാളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ നേരിടുന്നത്. മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മത്സരിച്ച മമത, ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാന സര്‍കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 30നാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബര്‍ മൂന്നിനാണ് വരിക. അതേസമയം കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ഥി അഡ്വ. ശ്രിജീബ് ബിസ്വാസ് ആണ്.
Keywords: Kolkata, News, National, Politics, BJP, Mamata Banerjee, Election, 'Like Nandigram, BJP will win Bhabanipur also', says Shahnawaz Hussain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.