CBI custody | മനീഷ് സിസോദിയയെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു; തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് കോടതിയില്‍ ഉപമുഖ്യമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com) മദ്യനയ കേസില്‍ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്ത ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച് നാലുവരെയാണ് കസ്റ്റഡി.

മദ്യനയത്തില്‍ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമുള്ള സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയും കസ്റ്റഡി അനുവദിക്കുകയുമായിരുന്നു. സിബിഐ ജഡ്ജി എന്‍ കെ നാഗ്പാലാണ് കസ്റ്റഡി അനുവദിച്ച് ഉത്തരവിറക്കിയത്. മാര്‍ച് നാലിന് രണ്ട് മണിക്ക് സിസോദിയയെ കോടതിയില്‍ വീണ്ടും ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

CBI custody | മനീഷ് സിസോദിയയെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു; തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് കോടതിയില്‍ ഉപമുഖ്യമന്ത്രി

തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് മനീഷ് സിസോദിയ കോടതിയില്‍ വാദിച്ചു. തന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവായതെന്നും സിസോദിയ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.

മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് എഎപി തിങ്കളാഴ്ച സംഘടിപ്പിച്ചത്. ഡെല്‍ഹിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഞാറാഴ്ച രാത്രി തന്നെ തിങ്കളാഴ്ച കരിദിനമായി ആചരിക്കാന്‍ എഎപി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു. എട്ടുമണിക്കൂറോളം ചോദ്യം ചെയ്തശേഷമായിരുന്നു വൈകിട്ട് 7.15 ഓടെ സി ബി ഐ ഉപമുഖ്യമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Keywords: Liquor policy scam case: Delhi court sends AAP's Manish Sisodia to CBI custody till March 4, New Delhi, News, Politics, Liquor, CBI, Custody, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia