Chief Guests | റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനുള്ള നടപടിക്രമം ആറ് മാസം മുമ്പ് ആരംഭിക്കും; മാനദണ്ഡങ്ങൾ ഒരുപാടുണ്ട്; എങ്ങനെ തിരഞ്ഞെടുക്കുന്നു, ഇത്തവണ ആര്, ആരൊക്കെയായിരുന്നു ഇതുവരെ വന്നത്? അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) റിപ്പബ്ലിക് ദിനത്തിൽ വിദേശ അതിഥികളെ ക്ഷണിക്കുന്ന പതിവുണ്ട്. എല്ലാ വർഷവും ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുന്നു. ഈ വർഷം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇത്തവണ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിന പരേഡിലേക്ക് വിദേശ അതിഥികളെ ക്ഷണിക്കുന്ന പാരമ്പര്യം പ്രതീകാത്മകമാണെങ്കിലും, ഒരു രാജ്യത്തിന്റെ രാഷ്ട്രത്തലവനെ ക്ഷണിക്കുന്നതിന് പിന്നിൽ നയതന്ത്ര ബന്ധങ്ങളും ഘടകമാണ്.

Chief Guests | റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനുള്ള നടപടിക്രമം ആറ് മാസം മുമ്പ് ആരംഭിക്കും; മാനദണ്ഡങ്ങൾ ഒരുപാടുണ്ട്; എങ്ങനെ തിരഞ്ഞെടുക്കുന്നു, ഇത്തവണ ആര്, ആരൊക്കെയായിരുന്നു ഇതുവരെ വന്നത്? അറിയേണ്ടതെല്ലാം

എങ്ങനെയാണ് അതിഥിയെ ക്ഷണിക്കുന്നത്?

വിദേശ അതിഥികൾക്കുള്ള ക്ഷണം ഇന്ത്യാ ഗവൺമെന്റിന്റെ വീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നു. ചടങ്ങിൽ മുഖ്യാതിഥിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. രാഷ്ട്രപതി ഭവനിൽ മുഖ്യാതിഥിക്ക് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകും. ഇന്ത്യൻ രാഷ്ട്രപതി വൈകുന്നേരം മുഖ്യാതിഥിക്ക് സ്വീകരണവും നൽകുന്നു. തന്ത്രപരവും നയതന്ത്രപരവും വാണിജ്യപരവുമായ താൽപ്പര്യങ്ങളും അന്തർദേശീയ ഭൗമ-രാഷ്ട്രീയ കാരണങ്ങളും കണക്കിലെടുത്താണ് മുഖ്യാതിഥിയെ തിരഞ്ഞെടുക്കുന്നത്.

അതിഥിയെ ക്ഷണിക്കുന്നതിനുള്ള നടപടിക്രമം ചടങ്ങിന് ആറ് മാസം മുമ്പ് ആരംഭിക്കും. ക്ഷണങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് നിരവധി വശങ്ങൾ പരിഗണിക്കുന്നു. ഇതിൽ ഇന്ത്യയും ആ രാജ്യവുമായുള്ള ബന്ധമാണ് ഏറ്റവും കൂടുതൽ പ്രധാനം. ക്ഷണിക്കപ്പെട്ട രാജ്യവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ അവസരം ഉപയോഗിക്കുന്നു. അതിഥികളെ ക്ഷണിക്കുന്നത് മറ്റൊരു രാജ്യവുമായുള്ള നമ്മുടെ ബന്ധം നശിപ്പിക്കില്ല എന്നതും മനസിൽ സൂക്ഷിക്കുന്നു.

ഇതിന് ശേഷം രാഷ്ട്രപതിയിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും ഇക്കാര്യത്തിൽ അനുമതി വാങ്ങുന്നു. അനുമതി ലഭിച്ചശേഷം തുടർനടപടികൾ ആരംഭിക്കും. റിപ്പബ്ലിക് ദിനത്തിൽ ആ രാജ്യത്തിന്റെ പ്രതിനിധികൾ ലഭ്യമാകുമോ ഇല്ലയോ എന്നതും പരിഗണിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിദേശകാര്യ മന്ത്രാലയം എപ്പോഴും മുഖ്യാതിഥിയായി ഒന്നിലധികം പേരുകൾ മനസിൽ സൂക്ഷിക്കാറുണ്ട്. ഇതിനുശേഷം, വിദേശകാര്യ മന്ത്രാലയം അതിഥിയുടെ രാജ്യവുമായി സംഭാഷണം ആരംഭിക്കുന്നു, അതിലൂടെ വിവരങ്ങൾ കൈമാറുന്നു. ക്ഷണം സ്വീകരിച്ചുകഴിഞ്ഞാൽ, തുടർ തയ്യാറെടുപ്പുകൾ ആരംഭിക്കും.

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികൾ

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്ന രീതി 1950 മുതല്‍ നിലവിലുണ്ട്. 1950 മുതല്‍ സൗഹൃദ രാജ്യങ്ങളിലെ നേതാക്കള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 1950-ല്‍ അന്നത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റായിരുന്ന സുകാര്‍ണോയെ മുഖ്യാതിഥിയായി ക്ഷണിച്ചു. 1952ലും 1953ലും 1966ലും റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി വിദേശ നേതാക്കളാരും പങ്കെടുത്തിരുന്നില്ല. 2021ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും ബ്രിട്ടനില്‍ കൊവിഡ്-19 കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശനം റദ്ദാക്കി.

1950: പ്രസിഡന്റ് സുകാർണോ (ഇന്തോനേഷ്യ)
1951: രാജാവ് ത്രിഭുവൻ ബിർ ബിക്രം ഷാ (നേപ്പാൾ)
1952: മുഖ്യാതിഥികളില്ല
1953: മുഖ്യാതിഥികളില്ല
1954: രാജാവ് ജിഗ്മെ ദോർജി വാങ്ചക്ക് (ഭൂട്ടാൻ)
1955: ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് (പാകിസ്ഥാൻ)
1956: ചാൻസലർ ഓഫ് ദി എക്‌സ്‌ചെക്കർ ആർഎ ബട്ട്‌ലർ (യുണൈറ്റഡ് കിംഗ്ഡം),
ചീഫ് ജസ്റ്റിസ് കൊറ്റാരോ തനക (ജപ്പാൻ)
1957: പ്രതിരോധ മന്ത്രി ജോർജി സുക്കോവ് (സോവിയറ്റ് യൂണിയൻ)
1958: മാർഷൽ യെ ജിയാൻയിംഗ് (ചൈന)
1959: ഫിലിപ്പ് രാജകുമാരൻ (യുണൈറ്റഡ് കിംഗ്ഡം)
1960: പ്രസിഡന്റ് ക്ലിമെന്റ് വോറോഷിലോവ് (സോവിയറ്റ് യൂണിയൻ)
1961: എലിസബത്ത് രാജ്ഞി (യുണൈറ്റഡ് കിംഗ്ഡം)
1962: പ്രധാനമന്ത്രി വിഗോ കാംപ്മാൻ (ഡെൻമാർക്ക്)
1963: രാജാവ് നൊറോഡോം സിഹാനൂക്ക് (കംബോഡിയ)

1964: ചീഫ് ഓഫ് ഡിഫൻസ് ലൂയിസ് മൗണ്ട് ബാറ്റൺ (യുണൈറ്റഡ് കിംഗ്ഡം)
1965: ഭക്ഷ്യ-കൃഷി മന്ത്രി റാണ അബ്ദുൽ ഹമീദ് (പാകിസ്ഥാൻ)
1966: മുഖ്യാതിഥികളില്ല
1967: രാജാ മുഹമ്മദ് സാഹിർ ഷാ (അഫ്ഗാനിസ്ഥാൻ)
1968: പ്രസിഡന്റ് അലക്സി കോസിജിൻ (സോവിയറ്റ് യൂണിയൻ)
പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോ (യുഗോസ്ലാവിയ)
1969: പ്രധാനമന്ത്രി ടോഡോർ ഷിവ്കോവ് (ബൾഗേറിയ)
1970: രാജാവ് ബൗഡോയിൻ (ബെൽജിയം)
1971: പ്രസിഡന്റ് ജൂലിയസ് നൈറെറെ (ടാൻസാനിയ)
1972: പ്രധാനമന്ത്രി സീവോസ്ഗുർ രാംഗൂലം (മൗറീഷ്യസ്)
1973: പ്രസിഡന്റ് മൊബുട്ടു സെസെ സെക്കോ (സൈർ)
1974: പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോ (യുഗോസ്ലാവിയ)
പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക)

1975: പ്രസിഡന്റ് കെന്നത്ത് കൗണ്ട (സാംബിയ)
1976: പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് (ഫ്രാൻസ്)
1977: ഫസ്റ്റ് സെക്രട്ടറി എഡ്വേർഡ് ഗിറെക് (പോളണ്ട്)
1978: പ്രസിഡന്റ് പാട്രിക് ഹിലാരി (അയർലൻഡ്)
1979: പ്രധാനമന്ത്രി മാൽക്കം ഫ്രേസർ (ഓസ്‌ട്രേലിയ)
1980: പ്രസിഡന്റ് വലേരി ഗിസ്കാർഡ് ഡി എസ്റ്റിംഗ് (ഫ്രാൻസ്)
1981: പ്രസിഡന്റ് ജോസ് ലോപ്പസ് പോർട്ടിലോ (മെക്സിക്കോ)
1982: കിംഗ് ജുവാൻ കാർലോസ് I (സ്പെയിൻ)
1983: പ്രസിഡന്റ് ഷെഹു ഷാഗരി (നൈജീരിയ)
1984: രാജാവ് ജിഗ്മേ സിങ്യേ വാങ്ചക്ക് (ഭൂട്ടാൻ)

1985: പ്രസിഡന്റ് റൗൾ അൽഫോൺസിൻ (അർജന്റീന)
1986: പ്രധാനമന്ത്രി ആൻഡ്രിയാസ് പപ്പാൻഡ്രൂ (ഗ്രീസ്)
1987: പ്രസിഡന്റ് അലൻ ഗാർസിയ (പെറു)
1988: പ്രസിഡന്റ് ജെ.ആർ. ജയവർദ്ധനെ (ശ്രീലങ്ക)
1989: ജനറൽ സെക്രട്ടറി എൻഗുയെൻ വാൻ ലിൻ (വിയറ്റ്നാം)
1990: പ്രധാനമന്ത്രി അനിരുദ്ധ ജുഗ്‌നാഥ് (മൗറീഷ്യസ്)
1991: പ്രസിഡന്റ് മംനൂൺ അബ്ദുൽ ഗയൂം (മാലദ്വീപ്)
1992: പ്രസിഡന്റ് മരിയോ സോറസ് (പോർച്ചുഗൽ)
1993: പ്രധാനമന്ത്രി ജോൺ മേജർ (യുണൈറ്റഡ് കിംഗ്ഡം)

1994: പ്രധാനമന്ത്രി ഗോ ചോക് ടോങ് (സിംഗപ്പൂർ)
1995: പ്രസിഡന്റ് നെൽസൺ മണ്ടേല (ദക്ഷിണാഫ്രിക്ക)
1996: പ്രസിഡന്റ് ഡോ. ഫെർണാണ്ടോ ഹെൻറിക് കാർഡോസോ (ബ്രസീൽ)
1997: പ്രധാനമന്ത്രി ബസ്ദേവ് പാണ്ഡെ (ട്രിനിഡാഡ് ആൻഡ് ടൊബാഗോ)
1998: പ്രസിഡന്റ് ജാക്വസ് ചിറാക്ക് (ഫ്രാൻസ്)
1999: രാജാ ബീരേന്ദ്ര ബിർ ബിക്രം ഷാ ദേവ് (നേപ്പാൾ)
2000: പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോ (നൈജീരിയ)
2001: പ്രസിഡന്റ് അബ്ദുൽ അസീസ് ബൂട്ടെഫില (അൾജീരിയ)
2002: പ്രസിഡന്റ് കസാം ഉറ്റെം (മൗറീഷ്യസ്)
2003: പ്രസിഡന്റ് മുഹമ്മദ് ഖതാമി (ഇറാൻ)
2004: പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ (ബ്രസീൽ)
2005: കിംഗ് ജിഗ്മേ സിങ്യേ വാങ്ചക്ക് (ഭൂട്ടാൻ)
2006: രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് (സൗദി അറേബ്യ)

2007: പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (റഷ്യ)
2008: പ്രസിഡന്റ് നിക്കോളാസ് സർക്കോസി (ഫ്രാൻസ്)
2009: പ്രസിഡന്റ് നൂർസുൽത്താൻ നസർബയേവ് (കസാക്കിസ്ഥാൻ)
2010: പ്രസിഡന്റ് ലീ മ്യുങ് ബാക്ക് (ദക്ഷിണ കൊറിയ)
2011: പ്രസിഡന്റ് സുസിലോ ബാംബാങ് യുധോയോനോ (ഇന്തോനേഷ്യ)
2012: പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര (തായ്‌ലൻഡ്)
2013: രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചക്ക് (ഭൂട്ടാൻ)
2014: പ്രധാനമന്ത്രി ഷിൻസോ ആബെ (ജപ്പാൻ)
2015: പ്രസിഡന്റ് ബരാക് ഒബാമ (യുണൈറ്റഡ് സ്റ്റേറ്റ്സ്)
2016: പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് (ഫ്രാൻസ്)
2017: കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (യുഎഇ)

2018: തായ്‌ലൻഡ് പ്രധാനമന്ത്രി ജനറൽ പ്രയുത് ചാൻ-ഓച്ച
മ്യാൻമറിന്റെ പരമോന്നത നേതാവ് ഓങ് സാൻ സൂചി
ബ്രൂണെയിലെ സുൽത്താൻ ഹസ്സനൽ ബോൾകിയ
കംബോഡിയ പ്രധാനമന്ത്രി ഹുൻ സെൻ
ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ
സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്
മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്
വിയറ്റ്നാമീസ് പ്രധാനമന്ത്രി ഗുയെൻ ഷുവാൻ ഫുക്
ലാവോ പ്രധാനമന്ത്രി തോംഗ്ലൂൺ സിസോലിത്ത്
ഫിലിപ്പീൻസ് പ്രസിഡന്റ് ഡ്രിഗോ ഡ്യൂട്ടേർട്ടെ

2019: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ
2020: ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ
2021: കൊറോണ കാരണം മുഖ്യാതിഥികളില്ല
2022: കൊറോണ കാരണം മുഖ്യാതിഥികളില്ല
2023: പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസി (ഈജിപ്ത്)
2024: പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ്)

Keywords: News, National, New Delhi, Indian Republic, Politics, History, Chief Guests, Republic Day, List of Chief Guests on Republic Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia