New Year | ഇന്ത്യയുടെ ഈ അയൽരാജ്യങ്ങളിൽ ജനുവരി 1ന് പുതുവത്സരം ആഘോഷിക്കാറില്ല! പിന്നിലെ കാരണമറിയാമോ?
Dec 31, 2023, 17:06 IST
ന്യൂഡെൽഹി: (KVARTHA) നാടാകെ പുതുവത്സരാഘോഷങ്ങളിൽ മുഴുകി. പുതിയ വർഷം പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും ലക്ഷ്യങ്ങളും അവസരങ്ങളും കൊണ്ടുവരുന്നു. എന്നാൽ നിങ്ങൾക്കറിയാമോ, ഇന്ത്യയിലെ പല അയൽരാജ്യങ്ങളിലും ജനുവരി ഒന്നിന് പുതുവത്സരം ആഘോഷിക്കാറില്ല. ഇവയിൽ സ്വന്തമായി കലണ്ടർ ഉള്ള നിരവധി രാജ്യങ്ങളുണ്ട്.
ചൈന
ഫെബ്രുവരി ആദ്യവാരമാണ് ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നത്. ചൈനീസ് പുതുവത്സരം സ്പ്രിംഗ് ഫെസ്റ്റിവൽ അല്ലെങ്കിൽ ലൂണാർ ന്യൂ ഇയർ എന്നും അറിയപ്പെടുന്നു, ഈ ദിവസം വസന്തകാല വിളവെടുപ്പ് സീസണിന്റെ ആരംഭം കുറിക്കുന്നു. രാജ്യത്തുടനീളം വർണാഭമായ ഡ്രാഗണുകൾ, റോഡ് ഷോകൾ, വിളക്കുകൾ, വിനോദ പരിപാടികൾ എന്നിവ കാണാം. ചൈനീസ് ജനതയുടെ പുതുവത്സരം ജനുവരി 20 നും ഫെബ്രുവരി 20 നും ഇടയിലാണ്. ചൈനയെ കൂടാതെ, വിയറ്റ്നാം, ദക്ഷിണ കൊറിയ, മംഗോളിയ എന്നിവിടങ്ങളിലും ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് പുതുവത്സരം ആഘോഷിക്കുന്നത്.
തായ്‌ലൻഡ്
തായ്‌ലൻഡിലെ ജനങ്ങൾ ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കാറില്ല. ഏപ്രിലിലാണ് ഇവിടുത്തെ ജനങ്ങളുടെ പുതുവർഷം. ഈ പ്രത്യേക ദിനത്തെ സോങ്ക്രാൻ എന്നും വിളിക്കുന്നു.
ശ്രീലങ്ക
ശ്രീലങ്ക പുതുവർഷം ആഘോഷിക്കുന്നത് ഏപ്രിൽ 14 നാണ്. സിംഹളീസ് പുതുവത്സരം അല്ലെങ്കിൽ ആലുത്ത് അവുരുദ്ദ എന്നും അറിയപ്പെടുന്നു, ഈ ദിവസം വിളവെടുപ്പ് കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അപരിചിതരെപ്പോലും സ്വാഗതം ചെയ്യാൻ ശ്രീലങ്കക്കാർ ഈ ദിവസം അവരുടെ മുൻവാതിൽ തുറന്നിടുന്നു. ഈ ദിവസം പ്രത്യേക പരമ്പരാഗത വിഭവങ്ങൾ തയ്യാറാക്കപ്പെടുന്നു. ആളുകൾ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് കുളിക്കുന്നു.
റഷ്യ
റഷ്യ ജനുവരി ഒന്ന് പുതുവർഷത്തിന്റെ തുടക്കമായി കണക്കാക്കുന്നില്ല. ജനുവരി 14 ന് ഇവർ അവരുടെ പുതുവർഷം ആഘോഷിക്കുന്നു. ഈ ദിവസം ഇവിടെ ധാരാളം പടക്കം പൊട്ടിക്കാറുണ്ട്. ഇതോടൊപ്പം ആളുകൾ അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നു.
ഇസ്ലാമിക രാജ്യങ്ങൾ
മിക്ക ഇസ്ലാമിക രാജ്യങ്ങളും ഇസ്ലാമിക് കലന്‍ഡര്‍ അനുസരിച്ചാണ് പുതുവർഷം ആഘോഷിക്കുന്നത്. ഹിജ്‌റ കലന്‍ഡര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലന്‍ഡറാണിത്. പുതുവർഷം ആരംഭിക്കുന്നത് മുഹറം മാസം മുതലാണ്.
ഇറാൻ
ഇറാൻ പേർഷ്യൻ കലന്‍ഡർ സ്വീകരിക്കുന്നു, അതനുസരിച്ച് മാർച്ച് 21 ന് പുതുവർഷം ആരംഭിക്കുന്നു. ഇത് വസന്തോത്സവത്തിന്റെ ദിവസമാണ്. ജനുവരി ഒന്ന് ഇറാനിലെ ഏറ്റവും സാധാരണമായ അവധി ദിവസമാണ്. 'നവ്റോസിലാണ്' പുതുവർഷം ആരംഭിക്കുന്നത്.

Keywords: List Of Countries Do Not celebrate New Year On 1st January, New Delhi, News, Countries, New Year, Celebration, Family, Friends, Callender, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.