Govt. Schemes | സ്ത്രീകൾക്കായുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ഇതാ; സാമ്പത്തിക സഹായം മുതൽ കോടികളുടെ വായ്പ വരെ; എന്ത് നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് അറിയാം
Feb 28, 2024, 19:51 IST
ന്യൂഡെൽഹി: (KVARTHA) സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും ശക്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. കാലാകാലങ്ങളിൽ പുതിയ പദ്ധതികളും ആരംഭിക്കുന്നു. മഹിളാ സമൃദ്ധി യോജന മുതൽ മുദ്രാ യോജന വരെയുള്ള നിരവധി പദ്ധതികൾ സ്ത്രീകളുടെ പുരോഗതിക്കും സാമ്പത്തികമായി ശക്തരാക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സർക്കാർ പദ്ധതികൾ കാരണം, രാജ്യത്ത് വനിതാ വ്യവസായികളുടെ എണ്ണവും വർധിച്ചു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വനിതാ വ്യവസായികളുടെ എണ്ണം 90 ശതമാനമായി ഉയരുമെന്നാണ് കരുതുന്നത്.
മഹിളാ കയർ യോജന (Mahila Coir Yojana - MCY)
ഈ പദ്ധതിയിൽ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ നാളികേര വ്യവസായവുമായി ബന്ധപ്പെട്ട സ്ത്രീകൾക്കായി പരിശീലന പരിപാടികൾ നടത്തുന്നു. ഈ പരിപാടിയിലൂടെ രണ്ടുമാസത്തെ കയർ നെയ്ത്തിനുള്ള പരിശീലനം നൽകുന്നു. ഇവയിൽ സ്ത്രീകൾക്ക് 3000 രൂപ പ്രതിമാസ അലവൻസും നൽകുന്നു. ഒരു സ്ത്രീ നാളികേര സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിനായി സർക്കാരിൽ നിന്ന് 75 ശതമാനം വരെ വായ്പ എളുപ്പത്തിൽ ലഭിക്കും.
മഹിളാ സമൃദ്ധി യോജന (Mahila Samriddhi Yojana)
സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനും അവരെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി കേന്ദ്ര സർക്കാർ മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം സ്ത്രീകൾക്ക് 1.40 ലക്ഷം രൂപ വരെ എളുപ്പത്തിൽ വായ്പ ലഭിക്കും. ഇത് മാത്രമല്ല, സ്ത്രീകൾക്ക് വായ്പയുടെ പലിശയിൽ ഇളവും നൽകുന്നു. പിന്നോക്ക വിഭാഗത്തിൽ പെട്ടവരോ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവരോ ആയ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
പ്രധാനമന്ത്രി മാതൃ വന്ദന യോജന (Pradhan Mantri Matru Vandana Yojana)
കേന്ദ്രസർക്കാർ ഗർഭിണികൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് മാതൃ വന്ദന യോജന. പദ്ധതി പ്രകാരം ഗർഭിണികൾക്ക് സർക്കാർ 6000 രൂപ ധനസഹായം നൽകുന്നു. ഈ പണം നേരിട്ട് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നു. അർഹതയുള്ള സ്ത്രീകൾക്ക് മാത്രമേ ഈ പണം ലഭിക്കൂ. പോഷകാഹാരക്കുറവുള്ള കുട്ടികൾ ജനിക്കുന്ന പ്രശ്നം കണക്കിലെടുത്താണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഗർഭിണികളുടെ പ്രായം 19 വയസിൽ കുറയാൻ പാടില്ല.
സ്റ്റാൻഡപ്പ് ഇന്ത്യ സ്കീം (Stand-Up-India)
സ്റ്റാൻഡപ്പ് ഇന്ത്യ 2016 ഏപ്രിൽ അഞ്ചിന് ആരംഭിച്ചു . താഴെത്തട്ടിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക ശാക്തീകരണവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി 2025 വരെ നീട്ടിയിട്ടുണ്ട്. പട്ടികജാതി, വർഗ, വനിതാ സംരംഭകർ എന്നിവർ വ്യവസായം തുടങ്ങുന്നതിനും ഉൽപ്പാദനം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിലും കൃഷിയിലും സംരംഭങ്ങൾ തുടങ്ങുന്നതിലും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്.
വനിതാ സംരംഭകരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ഈ പദ്ധതിയിൽ വായ്പ നൽകുന്നത്. കമ്പനിയിൽ 51 ശതമാനമോ അതിൽ കൂടുതലോ ഓഹരിയുള്ള സ്ത്രീക്ക് മാത്രമേ വായ്പയുടെ ആനുകൂല്യം ലഭ്യമാകൂ.
പ്രധാനമന്ത്രി ഉജ്വല യോജന (Pradhan Mantri Ujjwala Yojana)
പ്രധാനമന്ത്രി ഉജ്വല യോജന 2016 മെയ് ഒന്നിന് സ്ത്രീകൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ചു. വിറകും കൽക്കരിയും കത്തിച്ച് ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം, പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പാചക വാതകം നൽകുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്ന ബിപിഎൽ കുടുംബങ്ങളിലെ ആളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. മാത്രമല്ല, സർക്കാർ സബ്സിഡിയിൽ ഗ്യാസ് സിലിണ്ടറുകളും നൽകുന്നു. ഇതിനുപുറമെ, ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട മറ്റ് അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കണക്ഷൻ എടുക്കുമ്പോൾ 1,600 രൂപ ധനസഹായവും നൽകുന്നു. ഗ്യാസ് സ്റ്റൗ വാങ്ങുന്നതിന് സർക്കാർ ഇഎംഐ സൗകര്യവും നൽകുന്നുണ്ട്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (Beti Bachao Beti Padhao)
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോജന 2015 ജനുവരി 22 ന് ഹരിയാനയിലെ പാനിപ്പത്തിൽ പ്രധാനമന്ത്രി ആരംഭിച്ചു. പദ്ധതിയുടെ ലക്ഷ്യം പെൺകുട്ടികളുടെ ലിംഗാനുപാതം കുറയുന്നത് തടയുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ്. വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നീ മൂന്ന് മന്ത്രാലയങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കുന്നു. പെണ്കുട്ടികളുടെ സാമൂഹിക ഉന്നതിയാണ് ലക്ഷ്യം. ഗാർഹിക പീഡനത്തിനോ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിനോ ഇരയാകുന്ന സ്ത്രീകളെ ഈ പദ്ധതി സഹായിക്കുന്നു. ഒരു സ്ത്രീ അത്തരം അക്രമത്തിന് ഇരയായാൽ, പൊലീസ്, നിയമ, മെഡിക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ഇരയായ സ്ത്രീകൾക്ക് 181 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാം.
സൗജന്യ തയ്യൽ മെഷീൻ പദ്ധതി (Free Silai Machine Yojana)
തയ്യൽ, എംബ്രോയ്ഡറി എന്നിവയിൽ താൽപ്പര്യമുള്ള രാജ്യത്തെ എല്ലാ വനിതകൾക്കും സൗജന്യ തയ്യൽ മെഷീൻ നൽകുന്ന പദ്ധതിയാണിത്. രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 20-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാത്രമേ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയൂ. ഇതോടൊപ്പം ഭർത്താക്കന്മാരുടെ വരുമാനം 12,000 രൂപയിൽ കൂടരുത്.
മഹിളാ ശക്തി കേന്ദ്ര പദ്ധതി (Pradhan Mantri Mahila Shakti Kendra)
2017 നവംബർ 22-ന് മഹിളാ ശക്തി കേന്ദ്ര യോജന നടപ്പിലാക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റ് അംഗീകാരം നൽകി. സർക്കാർ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള ഈ കേന്ദ്രം എല്ലാ തലങ്ങളിലുമുള്ള സ്ത്രീകളെ അവരുടെ സ്വാഭാവിക കഴിവുകൾ അവരുടെ പൂർണ ശേഷിയിൽ വികസിപ്പിക്കുന്നതിനും സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും അവരുടെ ജോലിസ്ഥലങ്ങളിലും കമ്മ്യൂണിറ്റികളിലും മികവ് പുലർത്താനും അവരെ പ്രാപ്തരാക്കുന്നു.
മഹിളാ ശക്തി കേന്ദ്ര യോജനയുടെ ലക്ഷ്യം സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും അവരെ പരിശീലിപ്പിക്കുകയും ആവശ്യമായ കഴിവുകൾ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്. പ്രാദേശിക ഭരണകൂടവും സംസ്ഥാന സർക്കാരും വനിതാ ശിശു വികസന മന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടത്തുന്നത്.
സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)
2015 ജനുവരി 22 ന് സർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിച്ചു. 10 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനുമാണ് ഈ പദ്ധതി. അതായത്, പെൺകുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായുള്ള ഒരുതരം സമ്പാദ്യ പദ്ധതിയാണിത്. 10 വയസിന് താഴെയുള്ള നിങ്ങളുടെ മകൾക്ക് ഏതെങ്കിലും ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി അക്കൗണ്ട് തുറക്കാം. 250 രൂപ നിക്ഷേപിച്ച് പോസ്റ്റ് ഓഫിസുകളിലും അംഗീകൃത ബാങ്കുകളിലും സുകന്യാ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സ്കീം പൂർത്തിയാക്കിയ ശേഷം, അക്കൗണ്ട് ആരംഭിച്ച വ്യക്തിക്ക് മുഴുവൻ പണവും നൽകും.
മുദ്ര ലോൺ സ്കീം (Pradhan Mantri Mudra Yojana - PMMY)
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്തെ വനിതാ വ്യവസായികളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ സ്ത്രീകൾക്ക് സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ തുടങ്ങാനാകും. സ്ത്രീകൾക്ക് 10 ലക്ഷം രൂപ വരെ വായ്പയെടുക്കാൻ ഈ പദ്ധതി അനുവദിക്കുന്നു.

Keywords: News, News-Malayalam-News, National, National-News, International-Women's-Day, Govt Schemes, New Delhi, List of Women Empowerment Schemes in India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.