Kid's Drive | ചെറുവാഹനമൊന്നുമല്ല, ലക്ഷങ്ങള്‍ വിലയുള്ള മഹീന്ദ്ര ഥാറുമായി കറങ്ങി നടന്ന് കൊച്ചുകുട്ടി; റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ച് പോസ്റ്റുചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍; പിന്നാലെ ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
Jan 10, 2024, 13:42 IST
ബംഗ്ലൂരു: (KVARTHA) റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ചാ വിഷയം. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.
റോഡ് സുരക്ഷയെ കുറിച്ചും റോഡ് സുരക്ഷയ്ക്കായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളെ ജനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനെ കുറിച്ചുമെല്ലാമാണ് ആളുകളുടെ ആശങ്ക. ഇന്‍ഡ്യയിലെ പ്രധാന നഗരങ്ങളില്ലെല്ലാം ഇത്തരം നിയമ ലംഘനങ്ങള്‍ ഇന്ന് സാധാരണമാണെന്നും ബംഗ്ലൂരുവും ഡെല്‍ഹിയും ഇതില്‍ മുന്‍പന്തിയിലാണെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.
സഞ്ജയ് രാജ് പി എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു:
പ്രിയപ്പെട്ട സര്‍ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം വ്യക്തമായ നിയമ ലംഘനത്തിന് സാക്ഷിയായി - ഒരു കൊച്ചുകുട്ടി കാര്‍ ഓടിക്കുന്നു.' ബംഗ്ലൂരു സിറ്റി പൊലീസ്, ട്രാഫിക് പൊലീസ് എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം മഹീന്ദ്ര ഥാറിന്റെ നമ്പറും അദ്ദേഹം പങ്കുവച്ചു.
വീഡിയോയില്‍ ഒരു കടയുടെ മുന്നിലായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഥാര്‍ കാണാം. വാഹനത്തില്‍ സ്റ്റിയറിംഗിന് മുന്നിലായി ഒരു കൊച്ചു കുട്ടി ഇരിക്കുന്നതും കാണാം. അല്പ നിമിഷത്തിന് ശേഷം നിര്‍ത്തിയിട്ട കാര്‍ പതുക്കെ നീങ്ങി പ്രധാന റോഡിലേക്ക് കടക്കുന്നതോടെ വേഗം കൂട്ടുകയും ചെയ്യുന്നു. ഇതിനിടെ കുട്ടിയുടെ സമീപത്തായി ഒരാള്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
നിരവധി പേരാണ് വീഡിയോ കാണുകയും അഭിപ്രായം പങ്കിടുകയും ചെയ്തത്. പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനിടെ മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ മഹീന്ദ്രാ ഥാറിന്റെ ഉടമയില്‍ നിന്നും പിഴ ഈടാക്കിയെന്നും പറഞ്ഞ് ചില ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഇത്തരം കുറ്റങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും രക്ഷിതാക്കള്‍ക്ക് നല്ലൊരു ഡോക്ടറെ കൊണ്ട് കൗണ്‍സിലിംഗ് നടത്തണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Keywords: Little Boy Behind The Wheels Of Mahindra Thar In Bengaluru, Bengaluru, News, Mahindra Thar, Social Media, Parents, Criticized, Video, Police, National.Dear sir Witnessed a clear violation near MG Road Metro station - a child behind the wheel driving a car. @BlrCityPolice @Jointcptraffic Vehicle no- KA 04 MZ 5757 pic.twitter.com/P8ugJy1xu8
— Sagay Raj P || ಸಗಾಯ್ ರಾಜ್ ಪಿ (@sagayrajp) January 8, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.