നോട്ടുനിരോധനം: പാര്‍ലമെന്റില്‍ ബഹളം, ഇരുസഭകളും സ്തംഭിച്ചു; മോഡി സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം, കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബി ജെ പി
Nov 18, 2016, 12:42 IST
ന്യൂഡല്‍ഹി: (www.kvartha.com 18.11.2016) 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളുടെയും നടപടി ക്രമങ്ങള്‍ ഉച്ചവരെ നിര്‍ത്തിവച്ചു. ആദ്യം 11.30 വരെയായിരുന്നു സഭ നിര്‍ത്തിവെച്ചത്. പിന്നീട് വീണ്ടും സഭ ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതോടെ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിന്റെ മറ്റ് നടപടി ക്രമങ്ങള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതു തള്ളുകയായിരുന്നു.
നോട്ടു നിരോധന വിഷയത്തില്‍ വോട്ടെടുപ്പ് കൂടാതെയുള്ള ചര്‍ച്ചയാകാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ വിഷയത്തില്‍ വോട്ടെടുപ്പുള്ള ചര്‍ച്ച വേണമെന്ന കാര്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയിലെത്തി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
അതിനിടെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറയണമെന്ന് സര്‍ക്കാറിന് വേണ്ടി സംസാരിച്ച ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. ആസാദിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഉറിയില്‍ പാക് ഭീകരരുടെ കൈകൊണ്ട് മരിച്ചവരേക്കാള്‍ കൂടുതല്‍ പേര് കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നടപടി മൂലം മരിച്ചെന്ന ആസാദിന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം സഭയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഭരണപക്ഷം പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് പരാമര്‍ശം സഭാ നടപടികളില്‍ നിന്നും നീക്കിയിരുന്നു.
നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ കള്ളപ്പണം ഒഴിവാക്കാന്‍ 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. തീരുമാനം രാജ്യത്തെ ജനങ്ങളെ അക്ഷരാര്‍ത്ഥം ഞെട്ടിച്ചുകളഞ്ഞു. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം മറ്റു നോട്ടുകള്‍ ആവശ്യത്തിന് തയ്യാറാക്കി വെക്കാതെയായിരുന്നു നോട്ടുകളുടെ നിരോധനം.
പണം മാറ്റി നല്കാന് ഡിസംബര്‍ 30 വരെ സമയപരിധി നല്‍കിയിട്ടുണ്ടെങ്കിലും ബാങ്കുകളില്‍ മാറി നല്‍കാനുള്ള നോട്ടുകള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും തിരിച്ചുവരേണ്ടി വന്നു. മണിക്കൂറുകളോളം ബാങ്കിനു മുന്നിലും എ ടി എമ്മുകള്‍ക്കു മുന്നിലും ക്യൂ നിന്നശേഷമാണ് പണമില്ലാത്ത വിവരം അറിയുന്നത്. നിത്യവൃത്തിക്കുപോലും പണമില്ലാത്തതിനെ തുടര്‍ന്ന് പല കുടുംബങ്ങളും പട്ടിണിയിലാണ്. ചിലര്‍ ആത്മഹത്യയിലും അഭയം തേടുന്നു.
Also Read:
നോട്ട് നിരോധനം: ജില്ലയിലെ നാലിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പാത ഉപരോധിച്ചു; മാവുങ്കാലില്‍ ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരെ തടഞ്ഞു
Keywords: LIVE: Amid note ban ruckus, TDP asks for release of special package for AP, New Delhi, Prime Minister, Narendra Modi, Congress, BJP, Bank, ATM, Lok Sabha, Demonetization, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.