ലിവിംഗ് ടുഗെതര്‍ തെറ്റല്ല: സുപ്രീം കോടതി

 


ന്യൂഡല്‍ഹി: (www.kvartha.com 23.07.2015) വിവാഹം കഴിക്കാതെ രണ്ടുപേര്‍ ഒരുമിച്ച് താമസിക്കുന്നത് തെറ്റല്ലെന്ന് പരമോന്നത നീതിപീഠം. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നത് മോശം കാര്യമല്ല. ഇത്തരം ബന്ധങ്ങളെ സമൂഹം സ്വീകരിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ കുറ്റകരമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

പൊതുപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാണോ എന്ന കാര്യം പരിശോധിക്കുന്നതിനിടയിലായിരുന്നു സുപ്രീം കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

ലിവിംഗ് ടുഗെതര്‍ തെറ്റല്ല: സുപ്രീം കോടതി

ഇക്കഴിഞ്ഞ ഏപ്രിലില്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നവരെ ഭാര്യാ ഭര്‍ഗ്ത്താക്കന്മാരായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത് എന്നിവരാണ് ശ്രദ്ധേയമായ പരാമര്‍ശം നടത്തിയത്.

Keywords: Living together, Supreme Court,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia