കർണാടകത്തിൽ തിങ്കളാഴ്ച മുതൽ മദ്യഷോപ്പുകള്‍ തുറക്കും, നടപടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ മറവിൽ
May 3, 2020, 14:37 IST
ബംഗളൂരു/ ന്യൂഡെൽഹി: (www.kvartha.com 03.05.2020) കർണാടകത്തിലും ഡൽഹിയിലും അസമിലും മദ്യഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാരുകള്‍ നീക്കം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിന് സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് മദ്യശാലകള്‍ തുറക്കാന്നുള്ള സംസ്ഥാന സര്‍ക്കാർ നീക്കം. കർണാടകത്തിൽ തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി എച്ച് നാഗേഷ് അറിയിച്ചു. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് മദ്യവില്‍പ്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. എന്നാല്‍ ഹോട്ട്സ്‌പോട്ട്, റെഡ് സോണ്‍ പ്രദേശങ്ങളില്‍ തുറക്കില്ല.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആറ് അടി സാമൂഹിക അകലം പാലിച്ച് വേണം മദ്യഷാപ്പുകളില്‍ നില്‍ക്കേണ്ടത്. ഒരു കടയില്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡെൽഹിയിൽ മദ്യവില്‍പ്പന ശാലകള്‍ തുറന്നതായി റിപ്പോർട്ടുകളുണ്ട്. അസമിൽ തിങ്കളാഴ്ച തന്നെ തുറക്കാനുള്ള ഒരുക്കം സജീവമാണ്. എന്നാല്‍ കേരളത്തില്‍ ബാര്‍ അടക്കം മദ്യഷാപ്പുകള്‍ തുറക്കില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Summary: Lock Down: Liquor shops may open from Monday in Karnataka

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.