കോവിഡ് കേസുകള്‍ കൂടുന്നു; ഡെല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍; സ്‌കൂളുകളും കോളജുകളും അടച്ചിടും, സ്പാ, ജിം, സിനിമാ തിയേറ്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല
Dec 28, 2021, 15:51 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.12.2021) ഡെല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പെടുത്തി. സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയേറ്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്റോറന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും തുറക്കുക.
ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയില്‍ യെലോ അലേര്‍ടോടു കൂടിയ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിനെതിരെ പോരാടാന്‍ മുന്‍പത്തേക്കാള്‍ 10 മടങ്ങ് തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവയുടെ ഉപയോഗത്തില്‍ വര്‍ധനവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ 27 മുതല്‍ ഡെല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തിയിരുന്നു. അവശ്യസേവന വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് രാത്രി 11 മണിമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെ നിരോധനമുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചിട്ടുണ്ട്. 653 കേസുകളാണ് ഇതുവരെ റിപോര്‍ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 167 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ചൊവ്വാഴ്ച 75 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയ്ക്ക് തൊട്ട് പിന്നിലായി ഡെല്‍ഹി തന്നെയാണ് ഇപ്പോഴും രണ്ടാംസ്ഥാനത്തുള്ളത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഇതുവരെ 165 കേസുകളാണ് സ്ഥിരീകരിച്ചത്.
Keywords: Lockdown-Like Restrictions Return in Delhi, Yellow Alert Issued Amid Omicron Scare, New Delhi, News, COVID-19, Patient, Chief Minister, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.