ലോക്പാല്‍ ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങുന്നു

 


ലോക്പാല്‍ ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങുന്നു
ന്യൂഡല്‍ഹി: ഹസാരെയുടെ നിരാഹാര സമരത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ രൂപപ്പെട്ട ഭിന്നതകള്‍ക്കുമിടെ ലോക്പാല്‍ ബില്ലിന്‍മേല്‍ ചൊവ്വാഴ്ച് ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങും. ലോക്‌സഭയില്‍ ബില്‍ പാസാകാതെ വന്നാല്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കേണ്ടി വരും.വ്യാഴാഴ്ചയാണ് 'ലോക്പാല്‍ലോകായുക്ത ബില്‍ 2011' പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അനുബന്ധ ഭരണഘടനാ ഭേദഗതി ബില്ലും ഒപ്പം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച സാക്ഷി സംരക്ഷണബില്ലും സംയുക്തമായാകും ലോക്‌സഭ ചര്‍ച്ചക്കെടുക്കുക.

അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത സംവിധാനവും ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ബില്‍ പാസാക്കുന്നതിന് നേരിയ ഭൂരിപക്ഷം മതിയെങ്കില്‍പ്പോലും അതിന് ഭരണഘടനാ ഭേദഗതി ഉറപ്പാക്കണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം അനിവാര്യമാണ്. ഇതാണ് സര്‍ക്കാരിന് തലവേദനയാവുക. ഭേദഗതി നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് ബിജെപിയും സിപിഎമ്മും ആര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Lokpal Bill,  Discuss, Lok Sabha, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia