Announced | കേരളത്തെ ഒഴിവാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി; ഇത്തവണ ഇടംപടിച്ച് നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് ജോഷി, പീയുഷ് ഗോയല്‍ തുടങ്ങിയ പ്രമുഖര്‍
Mar 13, 2024, 21:22 IST
ന്യൂഡെല്‍ഹി: (KVARTHA) കേരളത്തെ ഒഴിവാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടു. 11 സംസ്ഥാനങ്ങളിലെ 72 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബുധനാഴ്ച പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയില്‍ ഇടം പിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി ഇത്തവണ ഇടംപിടിച്ചു. സിറ്റിങ് സീറ്റായ നാഗ്പുരില്‍ തന്നെ അദ്ദേഹം മത്സരിക്കും. 2014ലെയും 2019 ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതിന്‍ ഗഡ്കരി നാഗ്പുര്‍ മണ്ഡലത്തില്‍ നിന്നും തന്നെയാണ് വിജയിച്ചത്.
കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി കര്‍ണാടകയിലെ ധര്‍വാഡില്‍നിന്നും പീയുഷ് ഗോയല്‍ മുംബൈ നോര്‍തില്‍നിന്നും മത്സരിക്കും. മുന്‍ പ്രധാനമന്ത്രി കൂടിയായ ജനതാദള്‍ നേതാവ് എച് ഡി ദേവെഗൗഡയുടെ മരുമകന്‍ സി എന്‍ മഞ്ജുനാഥ് ബംഗ്ലൂരു റൂറലില്‍ ബിജെപി ടികറ്റില്‍ മത്സരിക്കും. സദാനന്ദ ഗൗഡ, അനന്തകുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീല്‍, പ്രതാപ് സിംഹ തുടങ്ങിയ പ്രമുഖര്‍ക്കു കര്‍ണാടകയില്‍ ഇക്കുറി സീറ്റില്ല. പ്രതാപ് സിംഹക്ക് പകരം മൈസുരു രാജകുടുംബാംഗം യദുവീര്‍ സ്ഥാനാര്‍ഥിയാകും.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഹവേരിയിലും ത്രിവേന്ദ്ര സിങ് റാവത്ത് ഹര്‍ദ്വാരിലും അനുരാഗ് സിങ് ഠാക്കൂര്‍ ഹമിര്‍പുരിലും യെഡിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര ഷിമോഗയിലും അശോക് തന്‍വര്‍ ഹരിയാനയിലെ സിര്‍സയിലും ശോഭ കരന്തലജെ ബംഗ്ലൂരു നോര്‍തിലും പങ്കജ മുണ്ടെ ബീഡിലും മത്സരിക്കും. അതേസമയം, കേരളത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരുകള്‍ രണ്ടാം പട്ടികയിലില്ല.
കഴിഞ്ഞ ദിവസം രാജിവച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കര്‍നാലില്‍നിന്നും മത്സരിക്കും. കര്‍നാലിലെ എംഎല്‍എയായിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സിറ്റിങ് സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ച് രണ്ടിനാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടത്. 195 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ആദ്യപട്ടികയിലുണ്ടായിരുന്നത്. രണ്ടാം സ്ഥാനാര്‍ഥി പട്ടികയോടെ ലോക്‌സഭയിലേക്കുള്ള 267 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.

Keywords: Lok Sabha election 2024; BJP names 72 more candidates; Anurag Thakur, M.L. Khattar, Piyush Goyal among nominees, New Delhi, News, BJP, Candidates, Announced, Lok Sabha Election, Politics, Seat, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.