Nomination | റായ്ബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; സോണിയയും സഹോദരി പ്രിയങ്കയും ഒപ്പം

 


ലക്‌നൗ: (KVARTHA) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ ഫുർസത്ഗഞ്ച് വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു.

Nomination | റായ്ബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; സോണിയയും സഹോദരി പ്രിയങ്കയും ഒപ്പം

റായ്ബറേലി ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് മെയ് 20-ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം രാഹുൽ ഗാന്ധി റോഡ് ഷോ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും റോഡ്‌ഷോയിൽ പങ്കെടുക്കും. ആഴ്ചകൾ നീണ്ട സസ്പെൻസിന് ശേഷം റായ്ബറേലി, അമേഠി സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ വെള്ളിയാഴ്ച രാവിലെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. അമേഠിയിൽ കിഷോരി ലാൽ ശർമയാണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിൽ കോൺഗ്രസിന്റെ എതിരാളി. റായ്ബറേലിയിൽ ദിനേശ് പ്രതാപ് സിംഗ് ആണ് ബിജെപി സ്ഥാനാർഥി.
Keuywords:  News, Malayalam News, National News, Sonia Gandhi, Rahul Gandhi, Priyanka Gandhi, Lok Sabha Election, Congress, BJP,  Lok Sabha Elections: Rahul Gandhi files nomination from Rae Bareli
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia