LS 2024 | തമിഴ് നാട്ടിൽ അണ്ണാമലൈ പേടി, കോയമ്പത്തൂരിൽ നിന്ന് സിപിഎമ്മിന് പാലായനം
Mar 13, 2024, 09:19 IST
_ഭാമനാവത്ത്_
കോയമ്പത്തൂർ: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ധാരണയായി. സിപിഎമ്മിന്റെ സിറ്റിംഗ് മണ്ഡലമായ കോയമ്പത്തൂരിന് പകരം ഡിണ്ടിഗല്‍ നല്‍കാൻ തീരുമാനമായി. ഡിണ്ടിഗലിനെ കൂടാതെ മധുര നിയോജക മണ്ഡലവും സിപിഎമ്മിന് നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ഡിഎംകെയുടെ സിറ്റിംഗ് മണ്ഡലമാണ് ഡിണ്ടിഗൽ. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി ആര്‍ നടരാജന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍.
തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമല കോയമ്പത്തൂരിൽ നിന്ന് ജനവിധി തേടിയേക്കുമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അതിനാലാണ് ഡിഎംകെ സീറ്റ് ഏറ്റെടുത്തതെന്നാണ് പാർട്ടി നേതൃത്വ നൽകുന്ന വിവരം നേരത്തെ മക്കൾ നീതി മയ്യം നേതാവായ നടൻ കമൽഹാസനെ കോയമ്പത്തൂരിൽ സ്ഥാനാർത്ഥിയാക്കാൻ ഡിഎംകെ കരുക്കൾ നീക്കിയിരുന്നുവെങ്കിലും അണ്ണാമലൈ മത്സരിക്കുമോയെന്ന ആശങ്കയിൽ തീരുമാനം മാറ്റുകയായിരുന്നു.
കമലിന് ഒഴിവ വരുന്ന രാജ്യസഭാ സീറ്റു നൽകി കൊണ്ടു സമവായത്തിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് സീറ്റുകളെങ്കിലും നേടാൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ സ്വാധീന കേന്ദ്രമായ ദക്ഷിണേന്ത്യയിൽ നിന്നും സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
കോയമ്പത്തൂർ: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ധാരണയായി. സിപിഎമ്മിന്റെ സിറ്റിംഗ് മണ്ഡലമായ കോയമ്പത്തൂരിന് പകരം ഡിണ്ടിഗല്‍ നല്‍കാൻ തീരുമാനമായി. ഡിണ്ടിഗലിനെ കൂടാതെ മധുര നിയോജക മണ്ഡലവും സിപിഎമ്മിന് നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ഡിഎംകെയുടെ സിറ്റിംഗ് മണ്ഡലമാണ് ഡിണ്ടിഗൽ. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി ആര്‍ നടരാജന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.