ഡെല്‍ഹി: തിങ്കളാഴ്ച രാജ്യസഭയില്‍ പാസാക്കാനിരുന്ന ലോക്പാല്‍ ബില്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേന്ദ്രതൊഴില്‍ മന്ത്രി ശിശ്‌റാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ച പിരിയും.
സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 14 തിരുത്തലുകളുമായി രാജ്യസഭയില്‍ പാസാക്കാനൊരുങ്ങുന്ന ബില്ലിനെതിരെ കടുത്ത നിലപാടെടുത്തിരുന്ന സമാജ് വാദിപാര്‍ട്ടി ഒടുവില്‍ അനുനയിച്ചതായാണ് വിവരം. ബില്ലിന്‍മേലുള്ള ചര്‍ച്ചയെ സമാജ് വാദ് പാര്‍ട്ടി എതിര്‍ക്കാനിടയില്ലെന്നും കരുതുന്നു. നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം ബില്ലിന്‍മേല്‍ ചര്‍ച്ച നടത്താതെ ബില്‍ പാസാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ലോക്പാല്‍ ബില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. സമാജ്‌വാദി പാര്‍ട്ടിയും സീമാന്ധ്ര എംപിമാരും തെലുങ്കാന വിഷയത്തെ ചൊല്ലി സഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രാജ്യസഭ തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ക്ക് ഏര്‍പെടുത്തിയ വിലവര്‍ധനയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അല്ലാതെ ലോക്പാല്‍ ബില്‍ അല്ലെന്നും സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.
വി നാരായണ സ്വാമിയാണ് ബില്‍ അവതരിപ്പിച്ചത്. സിബിഐ മേധാവിയെ പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം നിശ്ചയിക്കുമെന്നാണ് പുതുക്കിയ ലോക്പാല്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സംഘടനകളെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മത- രാഷ്ട്രീയ സംഘടനകളെ ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ലോകായുക്ത രൂപീകരണവും ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലോക്പാല്‍ നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനകം സംസ്ഥാനങ്ങള്‍ ലോകായുക്ത രൂപീകരിക്കണമെന്നാണ് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അഴിമതിക്കാരുടെ സ്വത്ത് വകകള്‍ ഏറ്റെടുക്കണമെന്ന സെനറ്റ് കമ്മിറ്റി ശുപാര്‍ശയ്ക്ക് കേന്ദ്രം ഭേദഗതി വരുത്തി. സ്വത്ത് ഏറ്റെടുക്കും മുമ്പ് വിശദീകരണ നോട്ടീസ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. പുതുക്കിയ ബില്‍ രാജ്യസഭ പാസാക്കിയാല്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക് വിടും.
അഴിമതിക്കെതിരെ നടപ്പാക്കുന്ന ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി നേതാവും ഗാന്ധിയനുമായ ഹസാരെ നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്നാണ് ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.
മാത്രമല്ല, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത
പരാജയവും ബില്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് കരുതുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള ശ്രമവുമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കടലാടിപ്പാറ: അന്ന് അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നതെന്തിനെന്ന് എളമരം കരീം
Keywords: Rajya Sabha, New Delhi, Lokpal Bill, Lok Sabha, Politics, Corruption, Notice, Anna Hazare, Election, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.