PM Modi | 'അവര്‍ സംസാരിക്കുന്നത് സ്‌നേഹത്തിന്റെ കടയെപ്പറ്റി, പക്ഷേ, തുറന്നത് കൊള്ളയുടെ കട; വില്‍ക്കുന്നത് വിഭജനവും അടിയന്തരാവസ്ഥയും അക്രമങ്ങളും പ്രീണനരാഷ്ട്രീയവും; ലോക് സഭയില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മോദി

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോക് സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍കാരിനെതിരെ പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

നേരത്തെ ഒന്നര മണിക്കൂറോളം സംസാരിച്ചിട്ടും മോദി മണിപ്പൂരിനെ കുറിച്ച് ഒന്നും മിണ്ടാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മോദി വിമര്‍ശിച്ചത്. മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച പ്രതിപക്ഷം അട്ടിമറിച്ചുവെന്നും പ്രതിപക്ഷത്തിനു രാഷ്ട്രീയക്കളി മാത്രമാണു താല്‍പര്യമെന്നും മോദി പറഞ്ഞിരുന്നു.

മണിപ്പൂരില്‍ കലാപത്തിനു വഴിവച്ചത് ഹൈകോടതി ഉത്തരവാണെന്നും വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോള്‍ ഇതു സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ രാഹുലിന്റെ പ്രസംഗത്തിലെ 'ഭാരത മാതാവ് പരാമര്‍ശം' ചൂണ്ടിക്കാട്ടിയാണ് മോദി വിമര്‍ശനം തുടങ്ങിയത്. 'ഇവിടെ ചിലയാളുകള്‍ ഭാരത മാതാവിന്റെ മരണം ആഗ്രഹിക്കുന്നു. എങ്ങനെയാണ് ഇങ്ങനെ പറയാനാകുന്നത്? ആ പരാമര്‍ശം ജനങ്ങളെ വേദനിപ്പിക്കുന്നു, മാപ്പര്‍ഹിക്കാത്തതാണിത്' എന്നായിരുന്നു മോദിയുടെ വിമര്‍ശനം.

'വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കും' എന്ന രാഹുലിന്റെ പരാമര്‍ശത്തെയും മോദി കടന്നാക്രമിച്ചു. 'അവര്‍ സ്‌നേഹത്തിന്റെ കടയെപ്പറ്റിയാണ് സംസാരിക്കുന്നത്. പക്ഷേ, കൊള്ളയുടെ കടയാണു തുറന്നത്. വിഭജനവും അടിയന്തരാവസ്ഥയും അക്രമങ്ങളും പ്രീണനരാഷ്ട്രീയവുമാണു വില്‍ക്കുന്നത്. പരാജയപ്പെട്ടതിനെ പ്രതിപക്ഷം വീണ്ടുംവീണ്ടും പരീക്ഷിക്കുന്നുവെന്നും' മോദി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും കടുത്ത ആക്രമണമാണ് മോദി നടത്തിയത്. 'കോണ്‍ഗ്രസിന്റെ ദര്‍ബാര്‍ സംവിധാനത്തില്‍, അംബേദ്കര്‍ ഉള്‍പെടെ ഒരുപാട് നേതാക്കളുടെ അവസരം കവര്‍ന്നെടുത്തു. ഒരുപാട് നേതാക്കളെ നശിപ്പിച്ചു. കോണ്‍ഗ്രസിതര സര്‍കാര്‍ വന്നതിനുശേഷമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രം പാര്‍ലമെന്റില്‍ ഇടംപിടിച്ചത്.'

ഹനുമാനല്ല, രാവണന്റെ അഹങ്കാരമാണ് ലങ്കാദഹനത്തിനു കാരണമായതെന്ന് രാഹുല്‍ പറഞ്ഞതിനെയും ആക്രമിക്കാനുള്ള ആയുധമാക്കി മോദി മാറ്റി. രാജ്യത്തെ ഏറ്റവും വലിയ പാര്‍ടിയില്‍ നിന്ന് കേവലം 44 സീറ്റിലേക്ക് കോണ്‍ഗ്രസ് ചെറുതായത് അഹങ്കാരം കാരണമാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

PM Modi | 'അവര്‍ സംസാരിക്കുന്നത് സ്‌നേഹത്തിന്റെ കടയെപ്പറ്റി, പക്ഷേ, തുറന്നത് കൊള്ളയുടെ കട; വില്‍ക്കുന്നത് വിഭജനവും അടിയന്തരാവസ്ഥയും അക്രമങ്ങളും പ്രീണനരാഷ്ട്രീയവും; ലോക് സഭയില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മോദി

Keywords: Loot ki Dukaan', 'failed product': PM Modi targets Rahul Gandhi in Lok Sabha speech, New Delhi, News, Prime Minister, Narendra Modi, Criticized, Politics, Rahul Gandhi, Lok Sabha, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia