Farooq Abdullah | രാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല, വെറുപ്പ് മാറ്റിവെച്ച് മതസൗഹാര്‍ദത്തിനുള്ള അവസരമാക്കണം; അയോധ്യയിലെ ക്ഷേത്രനിര്‍മാണം സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല

 


ശ്രീനഗര്‍: (KVARTHA) അയോധ്യയിലെ ക്ഷേത്രനിര്‍മാണത്തെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. രാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ചരിത്ര പുസ്തകങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളത് അങ്ങനെയാണ്. സാഹോദര്യത്തെയും സ്‌നേഹത്തെയും ഐക്യത്തെയും കുറിച്ചാണ് രാമന്‍ സംസാരിച്ചത്. അതിനാല്‍ വെറുപ്പ് മാറ്റിവെച്ച് മതസൗഹാര്‍ദത്തിനുള്ള അവസരമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Farooq Abdullah | രാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല, വെറുപ്പ് മാറ്റിവെച്ച് മതസൗഹാര്‍ദത്തിനുള്ള അവസരമാക്കണം; അയോധ്യയിലെ ക്ഷേത്രനിര്‍മാണം സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല

ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകള്‍:

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ പോവുകയാണ്. ഈ അവസരത്തില്‍ ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു. അവരുടെ ശ്രമം ഫലം കണ്ടിരിക്കുകയാണ്. രാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ദൈവമാണെന്നാണ് പറയാനുള്ളത്. ചരിത്ര പുസ്തകങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളത് അങ്ങനെയാണ്.

സാഹോദര്യത്തെയും സ്‌നേഹത്തെയും ഐക്യത്തെയും കുറിച്ചാണ് രാമന്‍ സംസാരിച്ചത്. ജനങ്ങളെ മണ്ണില്‍ നിന്ന് ഉയര്‍ത്താന്‍ അദ്ദേഹം എപ്പോഴും ഊന്നല്‍ നല്‍കി. ഒരിക്കലും അവരുടെ മതമോ ഭാഷയോ ചോദിച്ചില്ല. അദ്ദേഹം ഒരു സാര്‍വത്രിക സന്ദേശം നല്‍കി...ഇപ്പോള്‍ ഈ ക്ഷേത്രം തുറക്കാന്‍ പോകുകയാണ്, ആ സാഹോദര്യം നിലനിര്‍ത്താന്‍ എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു-എന്നായിരുന്നു ഫാറൂഖ് അബ്ദുല്ല പറഞ്ഞത്.

രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ സന്തോഷവാനാണെന്ന് നേരത്തേയും ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു. രാമന്‍ ബി ജെ പിയുടെ പ്രതിനിധിയല്ലെന്നും ലോകത്തിന്റെ പ്രതിനിധിയാണെന്നുമായിരുന്നു അന്ന് പറഞ്ഞത്. തന്നെ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള നിരാശയും അദ്ദേഹം മറച്ചുവെച്ചിരുന്നില്ല.

Keywords: 'Lord Ram Doesn't Belong To Only Hindus': NC Chief Farooq Abdullah On Ayodhya Temple Consecration, Sri Nagar, News, Politics, Religion, Farooq Abdullah, Lord Ram, Ayodhya Temple, Inauguration, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia