കര്‍ണാടകയില്‍ ലോറി മറിഞ്ഞ് നാല് മരണം

 


കര്‍ണാടകയില്‍ ലോറി മറിഞ്ഞ് നാല് മരണം
ഉഡുപ്പി: ഉത്തര കര്‍ണാടക ജില്ലയില്‍ കുംട്ട മിര്‍ജാനില്‍ ദേശീയപാതയില്‍ ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് അപകടം. റോഡില്‍ നിന്ന് 30 അടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു ലോറി. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ ദയാമന്ന അപകടം നടന്ന ഉടന്‍ ഓടി രക്ഷപ്പെട്ടു. ഗടകില്‍ നിന്ന് സിമന്റുമായി മംഗലാപുരത്തേക്ക് വരികയായിരുന്നു ലോറി.

ലോറി ക്ളിനര്‍ റിയാസ്(22), ഗംഗവ്വ(45), ബസവരാജ്(42), സയിബുള്ള(46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കുംട്ടയിലേ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകട കാരണം.

Keywords: Lorry accident, Four dead, Mangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia