Chromosome | ഇനി ആണുങ്ങള്‍ ഇല്ലാത്ത കാലം വരുമോ? വൈ ക്രോമസോം ഇല്ലാതാകുന്നതിനെക്കുറിച്ച് വലിയ വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ലിംഗാനുപാതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഫലമായി ആണ്‍ കുട്ടികളെ അപേക്ഷിച്ച് ഇപ്പോള്‍ പെണ്‍ കുട്ടികളുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ഇനി വരാനിരിക്കുന്ന കാലത്ത് ആര്‍ക്കും ആണ്‍കുട്ടികള്‍ ഉണ്ടാവില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. പുരുഷന്മാരുടെ 'വൈ' (Y) ക്രോമസോമിന്റെ നാശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ വലിയ വെളിപ്പെടുത്തലാണ് ഇക്കാര്യത്തെ പറ്റി ചര്‍ച്ചയായിരിക്കുന്നത്. അത്തരമൊരു അവസ്ഥ മനുഷ്യ വംശനാശത്തിന്റെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
                
Chromosome | ഇനി ആണുങ്ങള്‍ ഇല്ലാത്ത കാലം വരുമോ? വൈ ക്രോമസോം ഇല്ലാതാകുന്നതിനെക്കുറിച്ച് വലിയ വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ലിംഗഭേദം നിര്‍ണയിക്കുന്നത് വൈ ക്രോമസോമിന്റെ സാന്നിധ്യമാണ്. ഓരോ ജീവജാതിയിലും നിശ്ചിതഎണ്ണം ക്രോമസോമുകളാണുള്ളത്. മനുഷ്യരിലെ ക്രോമസോം സംഖ്യ 46 ആണ്. സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്. സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

എന്നാല്‍ ഇപ്പോള്‍ ചില കാരണങ്ങളാല്‍ ഈ വൈ ക്രോമസോം മനുഷ്യരില്‍ കുറയുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് ഇത് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ്. യഥാസമയം ഒരു പുതിയ ലൈംഗിക ജീന്‍ വികസിപ്പിച്ചില്ലെങ്കില്‍, മനുഷ്യര്‍ക്ക് വംശനാശം സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. എന്നിരുന്നാലും, ഇത് സംഭവിക്കാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തേക്കാം. അതേസമയം മനുഷ്യര്‍, ആ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്.

എലികളുടെ രണ്ട് തലമുറയ്ക്ക് ഇതിനകം തന്നെ അവരുടെ വൈ ക്രോമസോം നഷ്ടപ്പെട്ടുവെന്നാണ് ഗവേഷകര്‍ പറയുന്നത്. നാഷനല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പുതിയ പ്രബന്ധം, സ്പൈനി എലി എങ്ങനെയാണ് പുരുഷനെ നിര്‍ണയിക്കുന്ന പുതിയ ജീന്‍ വികസിപ്പിച്ചെടുത്തതെന്ന് പറയുന്നുണ്ട്.

Keywords:  Latest-News, National, Top-Headlines, New Delhi, Health, Report, Government, Loss of Y Chromosome A Cause of Earlier Death in Men?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia