Supreme Court | വിലപ്പെട്ട സമയം പാഴാക്കി: മാനഭംഗത്തിന് ഇരയായ യുവതിയുടെ ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിക്കാന്‍ വൈകിയത് 12 ദിവസം; ഗുജറാത് ഹൈകോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം, നടപടി വിചിത്രമെന്നും നിരീക്ഷണം
Aug 19, 2023, 15:29 IST
ന്യൂഡെല്‍ഹി: (www.kvartha, com) മാനഭംഗത്തിന് ഇരയായ യുവതിയുടെ ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിക്കാന്‍ 12 ദിവസം വൈകിയതിന് ഗുജറാത് ഹൈകോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മെഡികല്‍ ബോര്‍ഡിന്റെ റിപോര്‍ട് ലഭിച്ചിട്ടും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാന്‍ വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
കുഞ്ഞിന്റെ വളര്‍ച 28 ആഴ്ച പൂര്‍ത്തിയാക്കാറായ സാഹചര്യത്തില്‍ ഇത്തരമൊരു ഹര്‍ജിയില്‍ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത് ഹൈകോടതിയുടെ നടപടി 'വിചിത്ര'മാണെന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീം കോടതി യുവതിയുടെ ഹര്‍ജി പരിഗണിച്ചത്.
ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി 12 ദിവസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിയ നടപടി വിചിത്രമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് നാഗരത്ന 'എങ്ങനെയാണ് ഹൈകോടതിക്ക് ഈ ഹര്‍ജി ഓഗസ്റ്റ് 23ലേക്ക് മാറ്റിവയ്ക്കാനാകുക എന്നും അപ്പോഴേയ്ക്കും നിര്‍ണായകമായ എത്ര ദിവസങ്ങളാണ് നഷ്ടപ്പെടുക' എന്നും ചൂണ്ടിക്കാട്ടി.
ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവച്ച ഹൈകോടതിയുടെ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. 'വിചിത്രമെന്നു പറയട്ടെ, 12 ദിവസത്തിനു ശേഷം പരിഗണിക്കാനായി ഹൈകോടതി ഈ ഹര്‍ജി 23-ാം തീയതിയിലേക്ക് മാറ്റിവച്ചു. ഈ ഹര്‍ജിയുടെ പ്രത്യേകതകളും സാഹചര്യവും പരിഗണിക്കുമ്പോള്‍ ഓരോ ദിവസവും നിര്‍ണായകമാണെന്ന സത്യം ഹൈകോടതി അവഗണിച്ചു. മെഡികല്‍ റിപോര്‍ട് സമര്‍പ്പിച്ച 11-ാം തീയതി മുതല്‍ കേസ് നീട്ടിവച്ച ഓഗസ്റ്റ് 23 വരെ നിര്‍ണായകമായ സമയമാണ് നഷ്ടമായത്' എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഗുജറാത് സര്‍കാരിന് നോടിസ് അയച്ചു. മെഡികല്‍ ബോര്‍ഡ് ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുകൂലമായിട്ടാണ് റിപോര്‍ട് നല്‍കിയതെങ്കിലും, ഗുജറാത് ഹൈകോടതി ഹര്‍ജി തള്ളിയതായി ഹര്‍ജിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകന് ശശാങ്ക് സിങ് സുപ്രീം കോടതിയെ അറിയിച്ചു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഓഗസ്റ്റ് ഏഴിനാണ് യുവതി ഹൈകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് എട്ടിന് ഹര്‍ജി പരിഗണിച്ച ഗുജറാത് ഹൈകോടതി, മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചു. ഓഗസ്റ്റ് 10ന് മെഡികല്‍ ബോര്‍ഡ് റിപോര്‍ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. ഓഗസ്റ്റ് 11ന് വീണ്ടും ഹര്‍ജി പരിഗണിച്ചെങ്കിലും, അത് ഓഗസ്റ്റ് 23ലേക്ക് നീട്ടിവച്ചതായി അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം, ഹര്‍ജി ഓഗസ്റ്റ് 17ന് പരിഗണിച്ച ഹൈകോടതി അത് തള്ളിയതായി അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഉത്തരവ് ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ഗുജറാത് ഹൈകോടതി രെജിസ്ട്രാറെ ബന്ധപ്പെട്ട്, ഉത്തരവ് അപ്ലോഡ് ചെയ്തോയെന്ന് ഉറപ്പുവരുത്താന്‍ സുപ്രീം കോടതി സെക്രടറി ജെനറലിനു നിര്‍ദേശം നല്കി. ഹൈകോടതിയുടെ ഉത്തരവ് ലഭിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് നാഗരത്ന, ഇത്തരം ഉത്തരവുകള്‍ അടിയന്തര സ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരിയെ ഇപ്പോള്‍ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്കി. റിപോര്‍ട് അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആദ്യത്തെ കേസായി ഹര്‍ജി പരിഗണിക്കും.

Keywords: 'Lost Valuable Time': SC Unhappy Over Gujarat HC Dismissing Molest Survivor's Plea, New Delhi, News, Supreme Court, Criticism, Gujarat HC, Molest Survivor's, Abortion Plea, Judge, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.