ലൗ ജിഹാദും കൊലപാതകങ്ങളും മോഡിയുടെ നയങ്ങള്‍ക്ക് തിരിച്ചടിയാകും: രഘുറാം രാജന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 08.10.2015) രാജ്യത്തെ വര്‍ഗീയ സാമൂഹ്യ അന്തരീക്ഷം രാജ്യത്തിന് തിരിച്ചടിയാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങള്‍ക്ക് ലൗ ജിഹാദും വര്‍ഗീയ കൊലപാതകങ്ങളും തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രശ്‌നങ്ങള്‍ എപ്പോഴുമുണ്ട്. ഈ പ്രവണത ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് നമ്മുടെ ധനകാര്യ മന്ത്രിയും പറഞ്ഞുകഴിഞ്ഞു. രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഈ സ്ഥിതി ആശങ്കാജനകമാണ് രഘുറാം രാജന്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയും ശ്രമിക്കുന്നത്. പക്ഷേ ഇത്തരം സംഭവങ്ങള്‍ അവയ്ക്ക് യോജിക്കുന്നതല്ല. തീര്‍ച്ചയായും അവയ്ക്ക് കടിഞ്ഞാണിടേണ്ട സമയമായിരിക്കുന്നു രാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലൗ ജിഹാദ്, മതപരിവര്‍ത്തനങ്ങള്‍, ഘര്‍ വാപസി, വര്‍ഗീയ കൊലപാതകങ്ങള്‍ എന്നിവയെല്ലാം ഇന്ത്യയുടെ ഇമേജിനെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലൗ ജിഹാദും കൊലപാതകങ്ങളും മോഡിയുടെ നയങ്ങള്‍ക്ക് തിരിച്ചടിയാകും: രഘുറാം രാജന്‍


SUMMARY: Reserve Bank Governor Raghuram Rajan on Wednesday said Prime Minister Narendra Modi’s emphasis on India being an economy which is trying to get it right does not fit well with incidents like that of love jihad and killings.

Keywords: Reserve Bank, Governor, Raghuram Rajan, Narendra Modi, Love Jihad,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia