Lovers | 'ഫോണില്‍ സംസാരിക്കുന്നതിനിടെ കാമുകനുമായി ഉടക്കി'; ദേഷ്യത്തില്‍ കാമുകി ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ വലിഞ്ഞുകയറി, പിന്നാലെ യുവാവും; നാടകീയ സംഭവങ്ങള്‍; വീഡിയോ വൈറല്‍

 


റായ്പൂര്‍: (www.kvartha.com) കാമുകനുമായുള്ള വാക്കേറ്റത്തിന് പിന്നാലെ 80 അടി ഉയരമുള്ള ഹൈ ടെന്‍ഷന്‍ പവര്‍ ലൈനിന്റെ മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കാമുകനും കൂടി ലൈനിന് മുകളില്‍ കയറിയതോടെ തലവേദനയായത് അധികൃതര്‍ക്ക്. രണ്ട് പേര്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടവറിലേക്ക് കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഛത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മര്‍വാഹി ജില്ലയിലാണ് സംഭവം.
             
Lovers | 'ഫോണില്‍ സംസാരിക്കുന്നതിനിടെ കാമുകനുമായി ഉടക്കി'; ദേഷ്യത്തില്‍ കാമുകി ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ വലിഞ്ഞുകയറി, പിന്നാലെ യുവാവും; നാടകീയ സംഭവങ്ങള്‍; വീഡിയോ വൈറല്‍


  
Lovers | 'ഫോണില്‍ സംസാരിക്കുന്നതിനിടെ കാമുകനുമായി ഉടക്കി'; ദേഷ്യത്തില്‍ കാമുകി ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ വലിഞ്ഞുകയറി, പിന്നാലെ യുവാവും; നാടകീയ സംഭവങ്ങള്‍; വീഡിയോ വൈറല്‍


ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഗൗരേലയിലെ പെന്‍ഡ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് കമിതാക്കളുടെ വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു. ഇതിനിടെ വലിയ ആള്‍ക്കൂട്ടമാണ് വിവരമറിഞ്ഞ് ഹൈടെന്‍ഷന്‍ ലൈനിന് താഴേയ്ക്ക് എത്തിയത്. മണിക്കൂറുകളോളമുള്ള ശ്രമത്തിന് ശേഷമാണ് പൊലീസ് കമിതാക്കളെ നിലത്തിറക്കിയത്.

താഴെ തടിച്ച് കൂടിയ ആളുകള്‍ സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഫോണ്‍ സംസാരത്തിനിടെയുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കും പരിക്കില്ല. കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ഭാവിയില്‍ ഇത്തരം അശ്രദ്ധമായ പെരുമാറ്റത്തില്‍ ഏര്‍പെടരുതെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് പൊലീസ് കമിതാക്കള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: Love's heights: Furious girlfriend climbs 80-foot-high transmission tower in India, boyfriend follows suit, Chhattisgarh, High Tension, Girl, Boy, Lovers, National News, Malayalam News, Viral. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia