മദ്ധ്യപ്രദേശിലെ റെസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 20 മരണം; 40 പേര്‍ക്ക് പരിക്ക്
Sep 12, 2015, 15:24 IST
ജാബുവ: (www.kvartha.com 12.09.2015) മദ്ധ്യപ്രദേശിലെ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 20 മരണം. ജാബുവ ജില്ലയിലെ റെസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റെസ്‌റ്റോറന്റ് പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അവശിഷ്ടങ്ങള്‍ നീക്കിയാല്‍ മാത്രമേ ജീവപായത്തിന്റെ കണക്കുകള്‍ വ്യക്തമാകൂ.
റെസ്‌റ്റോറന്റിന് സമീപമുള്ള കെട്ടിടങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷവും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും സര്‍ക്കാര്‍ സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: At least 20 people are feared dead and over 40 injured in a massive explosion triggered by LPG cylinder at a restaurant Jhabua district of Madhya Pradesh on Saturday.
Keywords: Madhya Pradesh, LPG cylinder, Jhabua Dist, Explosion,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.