Ghulam Nabi Azad | ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഗുലാം നബി ആസാദ്; ജനവിധി തേടുന്നത് അനന്തനാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും

 


ശ്രീനഗര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണ് പ്രഖ്യാപനം. ആസാദിന്റെ പാര്‍ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ടി(DPAP) ആണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഡി പി എ പി ചെയര്‍മാന്‍ ഗുലാം നബി ആസാദ് അനന്തനാഗ്-രജൗരി ലോക്‌സഭാ സീറ്റില്‍നിന്ന് മത്സരിക്കും. ചൊവ്വാഴ്ച ചേര്‍ന്ന ഡി പി എ പി വര്‍കിങ് കമിറ്റി മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത് - എന്ന് പാര്‍ടിയുടെ മുഖ്യവക്താവ് സല്‍മാന്‍ നിസാമി എക്‌സില്‍ കുറിച്ചു.

Ghulam Nabi Azad | ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഗുലാം നബി ആസാദ്; ജനവിധി തേടുന്നത് അനന്തനാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും
 
2022-ലാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ട് ഡിപിഎപി രൂപവത്കരിച്ചത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടികറ്റില്‍ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ ജമ്മു ആന്‍ഡ് കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ടി നേതാവ് മിയാന്‍ അല്‍ത്താപ് അഹ് മദ് അനന്തനാഗ്-രജൗരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നുണ്ട്. നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ടിയുടെ ഹസ് നൈന്‍ മസൂദിയാണ് നിലവില്‍ മണ്ഡലത്തിലെ എംപി.

Keywords: LS poll: Azad to contest from Anantnag seat, take on NC, PDP, Sri Nagar, News, LS Poll, Ghulam Nabi Azad, Contest, Anantnag Seat, Politics, Congress, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia