അദ്വാനി ഗാന്ധിനഗറില്‍ തന്നെ; മോഡി വഡോദരയിലും

 


ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് എല്‍.കെ അദ്വാനി ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് മല്‍സരിക്കും. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി വഡോദരയില്‍ നിന്നുകൂടി മല്‍സരിക്കും. ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് സമിതിയാണ് പ്രഖ്യാപനം നടത്തിയത്. സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്വാനി വിട്ടുനിന്നു.

ഗാന്ധിനഗറില്‍ നിന്നും മല്‍സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്വാനി. ഭോപാലില്‍ നിന്ന് മല്‍സരിക്കാനാണ് അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ തനിക്ക് മാത്രം താല്പര്യമുള്ള സീറ്റ് തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടി ഇടപെടലുകള്‍ നടത്തിയത് അദ്വാനിയെ ക്ഷുഭിതനാക്കിയിരുന്നു. അദ്വാനി ഗാന്ധിനഗറില്‍ നിന്ന് മല്‍സരിക്കണമെന്ന് മോഡിയും ആവശ്യപ്പെട്ടിരുന്നു.
അദ്വാനി ഗാന്ധിനഗറില്‍ തന്നെ; മോഡി വഡോദരയിലും

SUMMARY: New Delhi: Veteran BJP leader LK Advani will contest the upcoming Lok Sabha polls from Gujarat's Gandhinagar and party's prime ministerial candidate will fight from Vadodara apart from Varanasi.

Keywords: Elections 2014, Narendra Modi, Bharatiya Janata Party, L.K. Advani, Gandhinagar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia