Ban In Parliament | പ്ലകാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നത് നിരോധിച്ചതടക്കമുള്ള വിവാദങ്ങൾക്കിടയിൽ ലോക്സഭാ സ്പീകർ വിളിച്ച സർവകക്ഷിയോഗം വൈകീട്ട്; വരാണസി എംപിയാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനു മുകളില്‍ മതചടങ്ങ് നടത്തിയതെന്ന് തൃണമൂൽ എംപി; പാർലമെന്റിലെ ചോദ്യങ്ങൾ ഇനി നിരോധിക്കുമോയെന്ന് ശിവസേന നേതാവ്
Jul 16, 2022, 12:28 IST
ന്യൂഡെൽഹി: (www.kvartha.com) അൺപാർലമെന്ററി വാക്കുകളെ കുറിച്ചുള്ള നിർദേശം, പാർലമെന്റ് മന്ദിര സമുച്ചയം ധർണകൾക്കോ പ്രകടനങ്ങൾക്കോ പണിമുടക്കുകൾക്കോ ഉപവാസങ്ങൾക്കോ മതപരമായ ചടങ്ങുകൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന രാജ്യസഭാ സെക്രടേറിയറ്റിന്റെ ഉത്തരവ് എന്നിവയ്ക്ക് പിന്നാലെ കൂടുതൽ വിലക്കുകൾ. പ്ലക്ലാർഡുകൾ ഉയർത്തി പാർലമെന്റിൽ പ്രതിഷേധിക്കുന്നതിന് ലോക്സഭ സെക്രടറിയേറ്റ്
വിലക്കേർപെടുത്തി. ചോദ്യാവലി വിതരണം പാടില്ല. ലഘുലേഖ വിതരണവും നിരോധിച്ചു. അച്ചടിച്ചവയുടെ വിതണത്തിന് മുൻകൂർ അനുമതി വേണമെന്നും നിർദേശമുണ്ട്.
നേരത്തെ പാർലമെന്റിൽ അറുപതിലേറെ വാക്കുകളും കൂടാതെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയിരുന്നു. എന്നാൽ, പാർലമെന്റ് നടപടികളിൽ ഏതെങ്കിലും വാക്ക് ഉപയോഗിക്കുന്നത് വിലക്കില്ലെന്നും സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ നടപടികളിൽ നിന്ന് നീക്കം ചെയ്യുമെന്നും സഭയുടെ അന്തസ് കണക്കിലെടുത്ത് എല്ലാ അംഗങ്ങൾക്കും അഭിപ്രായം പ്രകടിപ്പിക്കാമെന്നും ലോക്സഭാ സ്പീകർ ഓം ബിർള പിന്നീട് വ്യക്തമാക്കിയിരുന്നു. പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണയോ സത്യഗ്രഹമോ പാടില്ലെന്ന് വെള്ളിയാഴ്ച രാജ്യസഭാ സെക്രടറി ജനറൽ പിസി മോദിയാണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല.
അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്സഭാ സ്പീകർ ഓം ബിർള ശനിയാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന യോഗത്തിൽ നിരവധി രാഷ്ട്രീയ പാർടികളുടെ സഭാനേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിൽ എടുക്കേണ്ട വിഷയങ്ങളെക്കുറിച്ചും വിവിധ ബിലുകളുടെ ചർചയ്ക്കുള്ള സമയം അനുവദിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർചകൾ നടക്കും. വിലക്കുകളെ പറ്റിയുള്ള വിവാദ വിഷയങ്ങളും യോഗത്തിൽ ചർചയ്ക്ക് വന്നേക്കും. എല്ലാ പാർലമെന്റ് സമ്മേളനവും ആരംഭിക്കുന്നതിന് മുമ്പ് സ്പീകർ ഈ പതിവ് സർവകക്ഷി യോഗം നടത്താറുണ്ട്. വർഷകാല സമ്മേളനം ജൂലൈ 18ന് ആരംഭിക്കും.
അതിനിടെ വിലക്കുകളിൽ നിരവധി നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. 'വെറും നാലു ദിവസം മുൻപാണ് ബഹുമാനപ്പെട്ട വരാണസി എംപി പുതിയ പാർലമെന്റ് കെട്ടിടത്തിനു മുകളിൽ ഒരു മതചടങ്ങ് നടത്തിയത്', പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. പാർലമെന്റിലെ ചോദ്യങ്ങൾ ഇനി നിരോധിക്കുമോയെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പരിഹസിച്ചു. ഞാൻ ചോദിച്ച ചോദ്യം അൺപാർലമെന്ററി ചോദ്യമല്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു.

Keywords: LS Speaker to hold all-party meeting ahead of Parliament's Monsoon session, National, News, Top-Headlines, Newdelhi, Latest-News, Lok Sabha, Paliament, Shiv Sena, Tweet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.