കരസേന മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ നിയമിച്ചു

 


ന്യൂഡല്‍ഹി: കരസേന മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ നിയമിച്ചുകൊണ്ട് ഉത്തരവായി. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. ദല്‍ബീര്‍ സിംഗിന്റെ പേര് പ്രതിരോധമന്ത്രാലയം നേരത്തേ മുന്‍പോട്ട് വെച്ചിരുന്നു.

കരസേന മേധാവിയായ ജനറല്‍ ബിക്രം സിംഗ് ജൂലൈ 31ന് വിരമിക്കുന്ന ഒഴിവിലാണ് സുഹാഗിന്റെ നിയമനം.

കരസേന മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ നിയമിച്ചുഅടുത്ത കരസേന മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തിനായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച കത്തയച്ചിരുന്നു. ഹരിയാന സ്വദേശിയാണ് സുഹാഗ്.

SUMMARY: New Delhi: The Union Cabinet on Tuesday cleared the name of Lieutenant General Dalbir Singh Suhag as the next Army Chief. The meeting was held at the Prime Minister's office in South Block.

Keywords: Union Cabinet, Dalbir Singh Suhag, Army Chief, Congress, UPA


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia