Notice | സവര്‍കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ലക്നൗ സെഷന്‍സ് കോടതിയുടെ നോടിസ്
Oct 1, 2023, 18:34 IST
ലക്‌നൗ: (KVARTHA) ഹിന്ദുമഹാസഭാ നേതാവായിരുന്ന വിഡി സവര്‍കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലക്നൗ സെഷന്‍സ് കോടതി നോടിസ് അയച്ചു. ലക്‌നൗ സെഷന്‍സ് ജഡ്ജ് അശ്വിനി കുമാര്‍ ത്രിപാഠിയാണ് നോടിസ് അയച്ചത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശം സവര്‍കറെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ ആണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണു നടപടി.
മാപ്പ് പറയാന്‍ താന്‍ സവര്‍കറല്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ രാഹുല്‍ നടത്തിയിരുന്നു.
മുന്‍പ് ഇതുസംബന്ധിച്ച കേസ് അഡിഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ കോടതി കേസ് തള്ളുകയായിരുന്നു. തുടര്‍ന്ന് ലക്‌നൗ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശം സവര്‍കറെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ ആണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണു നടപടി.
മാപ്പ് പറയാന്‍ താന്‍ സവര്‍കറല്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ രാഹുല്‍ നടത്തിയിരുന്നു.
Keywords: Lucknow Court Issues Notice To Congress MP Rahul Gandhi Over His Alleged Derogatory Remark Against VD Savarkar, Lucknow, News, Lucknow Court, Notice, Complaint, Rahul Gandhi, Politics, Derogatory Remark, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.