Killed | 'പണക്കാരിയായ കാമുകിയെ സ്വന്തമാക്കാന്‍ വിവാഹദിവസം മറ്റേ കാമുകിയെ കൊന്നു'; 25 കാരന് പിടിയില്‍
May 12, 2023, 16:00 IST
ലക്നൗ: (www.kvartha.com) സാമ്പത്തികം നോക്കി പ്രണയിച്ച യുവാവ് പണക്കാരിയായ കാമുകിയെ സ്വന്തമാക്കാന്‍ വിവാഹദിവസം മറ്റേ കാമുകിയെ കൊന്നതായി റിപോര്‍ട്. കോമള്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 25കാരനായ രാഹുല്‍ മൗര്യ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ഉത്തര്‍ പ്രദേശിലെ ലക്നൗവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രണ്ട് പേരെ ഒരുമിച്ച് പ്രണയിച്ചിരുന്ന യുവാവാണ് പണക്കാരിയായ കാമുകിയെ സ്വന്തമാക്കാന്‍ മറ്റേ കാമുകിയെ കൊലപ്പെടുത്തിയത്. വിവാഹദിനത്തിലാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്തിയത്.
രാഹുലും കോമളും തമ്മില്‍ സമൂഹ മാധ്യമം വഴി പരിചയപ്പെട്ടാണ് പ്രണയത്തിലായത്. തുടര്‍ന്ന് ഇവരുടെ വിവാഹം നിശ്ചയിച്ചു. മെയ് നാലിനായിരുന്നു കല്യാണം. വിവാഹ ദിനം കോമളിനെ കാണാതായി. തുടര്‍ന്ന് യുവതിയുടെ അച്ഛന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കാമുകനിലേക്കെത്തുകയായിരുന്നു. പണക്കാരിയായ മറ്റൊരു യുവതിയുമായും രാഹുല്‍ പ്രണയത്തിലായിരുന്നുവെന്നും ഇവരെ സ്വന്തമാക്കാന്‍ മറ്റേ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു.
വിവാഹദിവസം രാവിലെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോമള്‍ രാഹുലിനെ കാണാനെത്തി. തുടര്‍ന്ന് കോമളിനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ രാഹുല്‍ ഷോള് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
കോമളുമായുള്ള വിവാഹത്തിന് യുവാവിന്റെ കുടുംബം സമ്മതിച്ചിരുന്നില്ല. എന്നാല്‍, തന്നെ വിവാഹം കഴിക്കണമെന്ന് കോമള്‍ നിര്‍ബന്ധിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറിയാല് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്നും എന്നാല്‍, താന്‍ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നുവെന്നും പണക്കാരിയായ ആ കാമുകിയെ സ്വന്തമാക്കാന്‍ കോമളിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും രാഹുല്‍ മൊഴി നല്കി.
Keywords: News, National, National-News, Crime, Lucknow, Police, Uttar Pradesh, Killed, Love, marriage, Wedding, Police, Accused, Crime-News, Lucknow man kills girlfriend on their wedding day, says 'was forced into marriage'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.