Lumpy skin disease | ഒരു ലക്ഷത്തിനടുത്ത് കന്നുകാലികൾ ചത്തു; കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം എണ്ണം ഇരട്ടിയായി; ആശങ്ക വിതച്ച് രാജ്യത്താകമാനം ചര്‍മമുഴ രോഗം വ്യാപിക്കുന്നു
Sep 26, 2022, 10:37 IST
ന്യൂഡെൽഹി: (www.kvartha.com) ആശങ്ക വിതച്ച് രാജ്യത്താകമാനം കന്നുകാലികളിൽ ചര്‍മമുഴ രോഗം (.Lumpy Skin Disease) വ്യാപിക്കുന്നു. രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെ എണ്ണം സെപ്തംബർ 23 വരെ ഔദ്യോഗിക കണക്കുകൾ പ്രകാരം 97,435 ആയി ഉയർന്നു. ഏകദേശം മൂന്നാഴ്ച മുമ്പ് രേഖപ്പെടുത്തിയ 49,682 മരണങ്ങളിൽ നിന്ന് ഇരട്ടിയാണിത്. 15 സംസ്ഥാനങ്ങളിലെ 251 ജില്ലകളിലായി ചർമമുഴ രോഗം വ്യാപിക്കുകയും സെപ്റ്റംബർ 23 വരെ 20 ലക്ഷത്തിലധികം മൃഗങ്ങളെ ബാധിക്കുകയും ചെയ്തതായി ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
കണക്കുകൾ പ്രകാരം, ഗുജറാത്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്താൻ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ഡൽഹി, ബിഹാർ എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 43,759 രോഗ പ്രഭവകേന്ദ്രങ്ങളുണ്ട്. രോഗം ബാധിച്ച കന്നുകാലികളുടെ എണ്ണം 20.56 ലക്ഷമാണെന്നും ഇതിൽ 12.70 ലക്ഷം മൃഗങ്ങൾ സുഖം പ്രാപിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ചർമമുഴ രോഗം മൂലമുണ്ടാകുന്ന ഏറ്റവും കൂടുതൽ കന്നുകാലികൾ ചത്തത് രാജസ്താനിലാണ്. ഇവിടെ സെപ്റ്റംബർ 23 വരെ 64,311 മൃഗങ്ങൾ ചത്തു. പഞ്ചാബിൽ 17,721 കന്നുകാലികൾ ഈ രോഗം ബാധിച്ച് ചത്തു. സെപ്തംബർ 23 വരെ 1.66 കോടി കന്നുകാലികൾക്ക് രോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
എന്താണ് ചര്‍മമുഴ?
കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന വൈറൽ രോഗമാണ് ചര്‍മമുഴ. പശുക്കളുടെ ചര്‍മം ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും, അവയുടെ ഉൽപാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പനി, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവം, വായിൽ നിന്നും ഉമിനീർ, ശരീരമാസകലം മുഴകൾ, പാലുത്പാദനം കുറയാൽ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Keywords: National,News,Top-Headlines,Latest-News,Animals,Death,viral, Disease, Cattle, Lumpy skin disease: Nearly 1 lakh cattle deaths, toll almost double in three weeks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.