Lumpy Virus | രാജ്യത്ത് വളർത്തുമൃഗങ്ങളിൽ ചര്‍മമുഴ രോഗം വ്യാപിക്കുന്നു; കാരണങ്ങളും ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ വർഷം ചര്‍മമുഴ രോഗം (Lumpy Skin Disease) വരുത്തി വെച്ച നാശം എത്രത്തോളമാണെന്ന് എല്ലാവർക്കുമറിയാം. അന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വളർത്ത് മൃഗങ്ങൾ വൈറസ് ബാധിച്ച് ചത്തിരുന്നു. ഇപ്പോൾ വീണ്ടും വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടു വരുന്നു. പ്രത്യേകിച്ച് ഛത്തീസ്‌ഗഡിൽ ഇത് അതിവേഗം പടർന്ന് കൊണ്ടിരിക്കുകയാണ്.

Lumpy Virus | രാജ്യത്ത് വളർത്തുമൃഗങ്ങളിൽ ചര്‍മമുഴ രോഗം വ്യാപിക്കുന്നു; കാരണങ്ങളും ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

ഈ വൈറസ് ബാധിച്ച് നിരവധി പശുക്കളും കാളകളുമാണ് ചത്തൊടുങ്ങുന്നത്. പ്രധാനമായും കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ ത്വക്ക് രോഗമാണ് ചര്‍മമുഴ. ഈച്ചകൾ, ചില ഇനം കൊതുകുകൾ, പേനുകൾ തുടങ്ങിയ രക്തം കുടിക്കുന്ന പ്രാണികളാണ് ഇത് പരത്തുന്നത്. പശുക്കളുടെ ചര്‍മം ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും, അവയുടെ ഉൽപാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഒടുവിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

കാരണങ്ങൾ

ലമ്പി വൈറസ് യഥാർത്ഥത്തിൽ ഒരുതരം പോക്സ് വൈറസാണ്. ഇത് രോമങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും പശുവിന്റെ ശരീരത്തിലെ പേനും ചെള്ളും ശല്യമായി തീരുകയും ചെയ്യുന്നു. മൃഗങ്ങളിൽ പനി വരികയും അവരുടെ പാൽ ഉത്പാദനം കുറയുകയും ചർമത്തിൽ മുഴകൾ ഉണ്ടാവുകയും ചെയ്യുന്നു. പനി, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവം, വായിൽ നിന്നും ഉമിനീർ, ശരീരമാസകലം മുഴകൾ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് കൂടാതെ വളരെകാലമായി രോഗം പിടിപെട്ടവയിൽ വന്ധ്യത പ്രശ്നവും കാണപ്പെടുന്നു.

ഈ വൈറസിനെ എങ്ങനെ തടയാം

ഈ ലക്ഷണങ്ങൾ കണ്ടാലുടൻ നിങ്ങളുടെ മൃഗങ്ങളെ പരിശോധിക്കുക എന്നതാണ് വൈറസ് പടരാതിരിക്കാനുള്ള ഒരു മാർഗം. ഇതുകൂടാതെ, രോഗബാധിതരായ നിങ്ങളുടെ കന്നുകാലികളിൽ നിന്ന് മറ്റ് കന്നുകാലികളെ മാറ്റി നിർത്തണം.

രോഗം പടരുന്നത് തടയാൻ ചില പ്രതിരോധ നടപടികൾ

വാക്സിനേഷൻ
മരുന്നുകൾ
ഡോക്ടർമാരെ കാണിക്കുക
ഒപ്പമുള്ള കന്നു കാലികളെയും നിരീക്ഷിക്കുക
ഈ മൃഗങ്ങളുടെ പാൽ കുടിക്കുന്നത് ഒഴിവാക്കുക

ഈ രോഗത്തിന് ഒരു പ്രത്യേക ആന്റിവൈറസ് ചികിത്സ ഇല്ല. ലക്ഷണങ്ങൾ ചികിത്സിക്കാൻ, മൃഗങ്ങൾക്ക് മുറിവ് പരിചരണ സ്പ്രേകൾ, വേദനസംഹാരികൾ എന്നിവ നൽകും.

Keywords: News, National, New Delhi, Lamby, Virus, Causes, Symptoms, Prevention, Treatment, India, Lumpy virus cases rise in several states: Know causes, prevention and treatment.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia