എട്ടു ദിവസത്തെ അവധിക്ക് മഅ്ദനി തിങ്കളാഴ്ച നാട്ടിലെത്തുന്നു; ഈദ് ആഘോഷം മാതാപിതാക്കള്‍ക്കൊപ്പം
Jul 2, 2016, 13:36 IST
ബംഗളൂരു: (www.kvartha.com 02.07.2016) പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി എട്ടുദിവസത്തെ അവധിക്കായി തിങ്കളാഴ്ച നാട്ടിലെത്തുന്നു. എന്‍.ഐ.എ വിചാരണകോടതിയാണ് മഅ്ദനിക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നല്‍കിയത്. നേരത്തെ മഅ്ദനി രോഗിയായ മാതാവിനെ കാണാന്‍ കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് കാട്ടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷ പരിഗണിച്ച കോടതി മഅ്ദനിക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എത്ര ദിവസത്തേക്കാണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. കര്‍ണാടക പോലീസിന്റെ കാവലോടെയാണ് മഅ്ദനി കേരളത്തിലെത്തുക. സ്വാധീനമുള്ള രാഷ്ട്രീയ നേതാവായ മഅ്ദനി കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന കര്‍ണാടകത്തിന്റെ വാദം തള്ളിയാണ് പരമോന്നത കോടതി അനുമതി നല്‍കിയത്.
മഅ്ദനി തിങ്കളാഴ്ച നാട്ടിലെത്തിയാല്‍ അദ്ദേഹത്തിന് ഇത്തവണത്തെ പെരുന്നാള്‍ മാതാപിതാക്കള്‍ക്കൊപ്പം ആഘോഷിക്കാനാകും. ഇതോടെ മഅ്ദനിയുടെ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കും.
ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ കരുതിക്കൂട്ടി നീട്ടിക്കൊണ്ടുപോവുകയാണെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കാണിച്ച് മഅ്ദനി നല്‍കിയ അപേക്ഷ ശരിവെച്ച ജസ്റ്റിസ് ബോബ്‌ഡേ, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, വിചാരണകോടതിയില്‍ ദിവസേന ഹാജരാവുന്നതില്‍നിന്നും മഅ്ദനിക്ക് ഇളവും നല്‍കിയിരുന്നു.
Keywords: Bangalore, Abdul-Nasar-Madani, Karnataka, Visit, Parents, Application, Supreme Court of India, Police, Politics, Treatment, National.

മഅ്ദനിയുടെ സാന്നിധ്യം ആവശ്യമുള്ള ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്നും
ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
കടുത്ത പ്രമേഹരോഗബാധിതനായ മഅ്ദനി ബംഗളൂരു വിട്ടുപോവില്ലെന്ന വ്യവസ്ഥയോടെ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. നേരത്തെ മെച്ചപ്പെട്ട ചികിത്സയ്ക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം സാക്ഷികളെ സ്വാധീനിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കൊണ്ട് മുടങ്ങിയിരുന്നു. അതേസമയം മകളുടെ വിവാഹത്തിന് മഅ്ദനി ജാമ്യം ലഭിച്ച് നാട്ടിലെത്തിയിരുന്നു.

Also Read:
വീട് കുത്തിത്തുറന്ന് പിഗ്മി ഏജന്റിന്റെ പണം കവര്‍ന്നു
Keywords: Bangalore, Abdul-Nasar-Madani, Karnataka, Visit, Parents, Application, Supreme Court of India, Police, Politics, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.