Fire Accident | മധ്യപ്രദേശില്‍ ബസ് ട്രകുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് 13 യാത്രകാര്‍ക്ക് ദാരുണാന്ത്യം
Dec 28, 2023, 15:48 IST
ലക്‌നൗ: (KVARTHA) മധ്യപ്രദേശിലെ ഗുണയില്‍ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 13 യാത്രകാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബസും ട്രകുമായി കൂട്ടിയിടിച്ചാണ് തീപ്പിടിച്ചത്.
ഗുണ-ആരോണ്‍ റോഡില്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി ഗുണയിലേക്ക് തിരിക്കും.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്നും സര്‍കാര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തില്‍പെട്ട ബസ് ബിജെപി നേതാവിന്റേതെന്ന് കോണ്‍ഗ്രസ്. 2015 ല്‍ ഫിറ്റ്‌നസ് അവസാനിച്ച ബസിന് ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ജിത്തു പട്‌വാരി ആരോപിച്ചു. അപകടത്തില്‍ ഇതുവരെയും ആര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് നിന്ന് നിര്‍ദേശം വരുന്നത് വരെ നടപടിക്ക് കാത്തിരിക്കേണ്ടി വരുമോയെന്നും ജിത്തു പട്‌വാരി പരിഹസിച്ചു.
Keywords: News, National, National-News, Accident-News, Madhya Pradesh News, Accident, Fire, 13 Dead, Bus, Catches, Fire Accident, Colliding, Dumper, Guna News, Madhya Pradesh: 13 dead as bus catches fire after colliding with dumper in Guna.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.