Missing | ദുരൂഹത; ഭോപാല്‍ അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായതായി പരാതി; ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത് ദേശീയ ബാലാവകാശ കമീഷന്‍ സന്ദര്‍ശനം നടത്തിയതോടെ

 


ഭോപാല്‍: (KVARTHA) മധ്യപ്രദേശിലെ അനാഥാലയത്തില്‍ കുട്ടികളെ കാണാതായതായി റിപോര്‍ട്. അനാഥാലയത്തില്‍ ദേശീയ ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനുങ്കോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 26 പെണ്‍കുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു.

ഭോപാലിന്റെ പ്രാന്തപ്രദേശത്തുള്ള പര്‍വാലിയ ഏരിയയിലെ അഞ്ചല്‍ ഗേള്‍സ് ഹോസ്റ്റലിലാണ് സംഭവം. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ 68 പെണ്‍കുട്ടികളുടെ എന്‍ട്രികള്‍ ഉണ്ടായിരുന്നെങ്കിലും 26 പേരെ കാണാനില്ലായിരുന്നുവെന്ന് പ്രിയങ്ക് കനുങ്കോ പറഞ്ഞു. കാണാതായ പെണ്‍കുട്ടികളെ കുറിച്ച് ചില്‍ഡ്രന്‍സ് ഹോം ഡയറക്ടര്‍ അനില്‍ മാത്യുവിനെ ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തതായി പ്രിയങ്ക് കനുങ്കോ വ്യക്തമാക്കി.

 
Missing | ദുരൂഹത; ഭോപാല്‍ അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായതായി പരാതി; ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത് ദേശീയ ബാലാവകാശ കമീഷന്‍ സന്ദര്‍ശനം നടത്തിയതോടെ



ജാര്‍ഖണ്ഡ്, ഗുജറാത് എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെയാണ് അനാഥാലയത്തില്‍ നിന്ന് കാണാതായത്. സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരെ പാര്‍വലിയ പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാനേജര്‍ അനില്‍ മാത്യുവിനെതിരെയാണ് കേസെടുത്തത്. വിഷയത്തില്‍ ബാലാവകാശ കമീഷന്‍ ചീഫ് സെക്രടറിയോട് റിപോര്‍ട് തേടിയിട്ടുണ്ട്. ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൗഹാനും രംഗത്തെത്തി.

Keywords: News, National, National-News, Police-News, Madhya Pradesh News, 26 Girls, Missing, Unlawfully, Running, Shelter Home, Bhopal News, Investigation, Probe, Anchal Missionary Organization, Madhya Pradesh: 26 Girls Missing From Unlawfully Running Shelter Home In Bhopal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia