പുറത്തിറങ്ങി പിടിയിലാകുന്നവര്‍ 30- 45 മിനിറ്റ് നേരം ഇരുന്ന് രാമനാമം എഴുതണം; ലോക്ഡൗണ്‍ ലംഘനത്തിന് വിചിത്ര ശിക്ഷാരീതിയുമായി മധ്യപ്രദേശ് പൊലീസ്

 



ഭോപാല്‍: (www.kvartha.com 17.05.2021) ലോക്ഡൗണ്‍ ലംഘനത്തിന് വിചിത്ര ശിക്ഷാരീതിയുമായി മധ്യപ്രദേശിലെ സത്‌ന ജില്ല പൊലീസ്. പുറത്തിറങ്ങി പിടിയിലാകുന്നവര്‍ 30- 45 മിനിറ്റ് നേരം ഇരുന്ന് രാമനാമം എഴുതണം എന്നതാണ് രസകരമായ ശിക്ഷ. എഴുതി കഴിഞ്ഞാല്‍ വീട്ടിലിരിക്കാന്‍ ഉപദേശവും നല്‍കി ആളെ വിട്ടയക്കുകയാണ് പൊലീസ് ചെയ്യുന്നത്. 

എന്നാല്‍, ഈ രീതിയിലുള്ള ശിക്ഷ ഒരു പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തതാണെന്നും പൊതുവായ രീതിയല്ലെന്നും സത്‌ന ജില്ലാ പൊലീസ് മേധാവി ധര്‍മവീര്‍ സിങ് പറഞ്ഞു.

പുറത്തിറങ്ങി പിടിയിലാകുന്നവര്‍ 30- 45 മിനിറ്റ് നേരം ഇരുന്ന് രാമനാമം എഴുതണം; ലോക്ഡൗണ്‍ ലംഘനത്തിന് വിചിത്ര ശിക്ഷാരീതിയുമായി മധ്യപ്രദേശ് പൊലീസ്


നിയമലംഘകരെ ഒരു മണിക്കൂര്‍ നേരം വെറുതെ നിര്‍ത്തുകയായിരുന്നു നേരത്തെ ചെയ്തിരുന്നതെന്നും അടുത്തിടെ ലഭിച്ച ചെറുപുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ലഭിച്ച അറിവു പ്രകാരം ഇവരെ വെറുതെ നിര്‍ത്താതെ രാമനാമം എഴുതിക്കാമെന്ന് മനസ്സിലായെന്നും സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിങ് പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് ശിക്ഷിച്ചിട്ടില്ലെന്നും മതതാല്‍പര്യം ഹനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു ദിവസമായി നടപ്പാക്കിയ ശിക്ഷ ഇതുവരെ 25 ഓളം പേര്‍ക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.  

Keywords:  News, National, India, Bhoppal, Lockdown, Police, Madhya Pradesh, Madhya Pradesh cop finds new way to punish curb violators: Write Ram’s name
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia