Police Says | കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതായി; എലികള്‍ കുടിച്ചു തീര്‍ത്തുവെന്ന് കോടതിയില്‍ മറുപടി നല്‍കി പൊലീസ്

 


ഭോപാല്‍: (KVARTHA) തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ നശിപ്പിച്ചുവെന്ന് കോടതിയില്‍ പൊലീസ്. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികള്‍ കുടിച്ചു തീര്‍ത്തുവെന്ന് പൊലീസ് മറുപടി നല്‍കിയത്. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. 

പൊലീസ് പറയുന്നത്: 180 മില്ലിയുടെ 60 മദ്യ കുപ്പികളാണ് നശിപ്പിക്കപ്പെട്ടത്. പ്ലാസ്റ്റിക് ബോടിലുകള്‍ എലികള്‍ കടിച്ച് നശിപ്പിച്ചു. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു. സംഭവത്തില്‍ എലിക്കെണി വച്ച് ഒരു എലിയെ പിടികൂടി. വിവിധ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് നേരത്തെ ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത് എലി ശല്യത്തേ തുടര്‍ന്ന് ഇപ്പോള്‍ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നത്.

Police Says | കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതായി; എലികള്‍ കുടിച്ചു തീര്‍ത്തുവെന്ന് കോടതിയില്‍ മറുപടി നല്‍കി പൊലീസ്

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല ഇത്. പൊലീസ് സ്റ്റേഷന്‍ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയര്‍ ഹൌസില്‍ എലി ശല്യം രൂക്ഷമാണ്.

Keywords: News, National, National News, Police Station, Madhya Pradesh, Police, rat, Seized, Liquor, Court, Madhya Pradesh cops 'imprison' rat for drinking seized liquor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia