പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന് യുവാവിനെ സമീപവാസി മര്‍ദിച്ചതായും മാപ്പുപറയിച്ചതായും പരാതി
Jan 29, 2022, 19:13 IST
മധ്യപ്രദേശ്: (www.kvartha.com 29.01.2022) പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചതിന് യുവാവിനെ മര്‍ദിച്ചതായും മാപ്പുപറയിച്ചതായും പരാതി. മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. പശുവിന്റെ അടുത്ത് നിന്ന് മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീന്‍ പട്ലിവാല എന്നയാളെയാണ് സമീപ വാസിയായ വീരേന്ദ്ര റാതോഡ് മര്‍ദിച്ചതെന്നാണ് പരാതി.
സെയ്ഫുദ്ദീനെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സെയ്ഫുദ്ദീന്റെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പശുവിന്റെ മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത റാതോഡിനോട് സെയ്ഫുദ്ദീന്‍ മാപ്പ് പറയുന്നത് വീഡിയോയില്‍ കാണാം.
മാപ്പുപറഞ്ഞിട്ടും സെയ്ഫുദ്ദീനെ ചീത്ത വിളിക്കുകയും അടിക്കുന്നതുമായ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. വീഡിയോ പരിശോധിച്ച ശേഷം സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരനെന്ന് ബോധ്യപ്പെടുകയും ചെയ്തശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Keywords: Madhya Pradesh Man Assault For Urinating In Front Of Cow: Police, Madhya pradesh, News, Attack, Complaint, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.