Accidental Death | അമ്മ ബൈക് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് കാറില്‍ നാട്ടിലേക്ക് പുറപ്പെട്ട മകനും മരിച്ചു
Aug 11, 2023, 19:26 IST
ഭോപാല്‍: (www.kvartha.com) അമ്മ ബൈക് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് കാറില്‍ നാട്ടിലേക്ക് പുറപ്പെട്ട മകനും അപകടത്തില്‍പെട്ട് മരിച്ചു. മധ്യപ്രദേശില്‍ നിന്നാണ് അത്യന്തം വേദനാജനകമായ വാര്‍ത്ത റിപോര്‍ട് ചെയ്തത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമ്മയും മകനും രണ്ട് അപകടങ്ങളിലായി മരിച്ചത്.
ഇന്‍ഡോറില്‍ നിന്നും കാറില്‍ നാട്ടിലേക്കു വരുന്നതുവഴിയാണ് മകന്‍ അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ഒന്നിച്ചു സംസ്‌ക്കരിച്ചു. 55കാരിയായ റാണി ദേവി ആണ് രേവ ജില്ലയില്‍ വച്ച് ബൈക് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച ഇളയ മകന്‍ സണ്ണിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യവേ മറ്റൊരു ബൈക് ഇവരെ ഇടിക്കുകയായിരുന്നു. മകന്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മൂന്ന് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് റാണി ദേവിക്കുള്ളത്. മൂത്ത മകന്റെയും ഇളയ മകന്റെയും ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ടാമത്തെ മകനായ സൂരജ് ഇന്‍ഡോറിലായിരുന്നു. അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് സുഹൃത്തിനൊപ്പം കാറില്‍ നാട്ടിലേക്കു മടങ്ങവേയാണ് സൂരജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു നിയന്ത്രണം നഷ്ടമായ കാര്‍ ഒരു ട്രകില്‍ ഇടിച്ചാണ് സൂരജ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അമ്മയെയും മകനെയും സ്വന്തം നാടായ രേവ ജില്ലയിലെ ജാത്രിയില്‍ ഒന്നിച്ചു സംസ്‌കരിച്ചു.

Keywords: Madhya Pradesh: Mother dies in road accident, son killed in crash on way to last rites, Madhya Pradesh, News, Accidental Death, Injury, Obituary, Dead Body, Mother and Son, Bike Accident, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.