Tomato Dispute | 'അനുവാദമില്ലാതെ 2 തക്കാളിയെടുത്ത് കറിവെച്ചു'; ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യ മകളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോയതായി പരാതി
Jul 13, 2023, 13:15 IST
ഭോപാല്‍: (www.kvartha.com) രാജ്യത്ത് തക്കാളിയുടെ വിലക്കയറ്റം രൂക്ഷമാവുന്നതിനിടെ പലയിടങ്ങളിലും ഇതേച്ചൊല്ലി, കുറ്റകൃത്യങ്ങളും വഴക്കുകളും പതിവാകുന്നതായി റിപോര്‍ട്. ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ അജ്ഞാത സംഘം ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതായുള്ള നടുക്കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മധ്യപ്രദേശില്‍നിന്ന് തക്കാളിയുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയും വന്നിരിക്കുകയാണ്.
തക്കാളി കറിവച്ചതിന്റെ പേരില്‍ ഭാര്യ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ് രംഗത്തെത്തിയതോടെയാണ് സംഭവം പലരും അറിഞ്ഞത്. കറിയില്‍ തക്കാളിയുടെ എണ്ണം കൂടിപ്പോയതിന് ഭാര്യ ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ട് പോയെന്നാണ് ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്തിരിക്കുന്നത്.
സഹോദാല്‍ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സഞ്ജീവ് ബര്മന് എന്ന യുവാവിന് ടിഫിന്‍ സര്‍വീസ് ആണ് ജോലി. ഇതിനായി ഭാര്യയോട് അനുവാദം ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് പാചകം ചെയ്തത് വഴക്കിലെത്തുകയായിരുന്നു. വില കൂടിയ തക്കാളി, ഭര്‍ത്താവ് തന്നോട് ചോദിക്കാതെ ഉപയോഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്.
ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വാഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ, മകളെയും കൂട്ടി ഭാര്യ വീട് വിട്ട് പോയതായും സഞ്ജീവ് പറയുന്നു. അവരെ കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. സഞ്ജീവ് പരാതി നല്‍കിയതായി പൊലീസ് സ്ഥിരീകരിച്ചു. മൂന്നു ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവരെവിടെയാണെന്ന് അറിയില്ലെന്നും സഞ്ജീവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
Keywords: News, National, National-News, Local-News, Regional-News, Madhya Pradesh, Woman, House Wife, Husband, Complaint, Police Station, Tomato, Clash, Madhya Pradesh: Woman gets furious after husband uses 2 tomatoes to cook meal, leaves home with daughter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.