മമ്മൂട്ടിയുടെ 40 ഏകര്‍ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈകോടതി
Dec 22, 2021, 17:34 IST
ചെന്നൈ: (www.kvartha.com 22.12.2021) നടന്‍ മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖറിന്റെയും പേരില്‍ തമിഴ്‌നാട്ടിലുള്ള 40 ഏകര്‍ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമിഷന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്.
1997-ല്‍ കപാലി പിള്ള എന്നയാളില്‍ നിന്നും കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് നടന്‍ 40 ഏകര്‍ സ്ഥലം വാങ്ങുകയായിരുന്നു. 2007ല്‍ ഈ സ്ഥലം ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ അതേവര്‍ഷം മദ്രാസ് ഹൈകോടതിയില്‍ നിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു.
എന്നാല്‍ 2020 മേയ് മാസത്തില്‍ ഹൈകോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ കമിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ നീക്കം തുടങ്ങിയതോടെ മമ്മൂട്ടി വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈകോടതി കമിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കി.
ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണനയ്ക്ക് വന്നപ്പോഴാണ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയന്‍ ഉത്തരവിട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.