ധനുഷ് തങ്ങളുടെ മകന് എന്നവകാശപ്പെട്ട് ദമ്പതികള്‍ കോടതിയില്‍: ജനുവരി 12 ന് നേരിട്ട് ഹാജരാകണമെന്ന് താരത്തോട് കോടതി
Nov 26, 2016, 11:00 IST
ചെന്നൈ: (www.kvartha.com 26.11.2016) ധനുഷ് തങ്ങളുടെ മകന് എന്നവകാശപ്പെട്ട് ദമ്പതികള്‍ കോടതിയില്‍. മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട ദമ്പതികള്‍ സമര്‍പ്പിച്ച കേസില്‍ ജനുവരി 12നു നേരിട്ടു ഹാജരാകാന്‍ ധനുഷിനോട് കോടതി നിര്‍ദേശിച്ചു.
മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് കോടതിയില്‍ എത്തിയത്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ ആണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. ധനുഷിന്റെ പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.
വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു ഇവര്‍ കോടതിയെ സമീപിച്ചത്. കാണാതായ മകനെ ഏറെ നാള് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. ധനുഷ് ഇപ്പോള്‍ സംവിധായകന് കസ്തൂരി രാജയുടെ കസ്റ്റഡിയിലാണെന്നും ദമ്പതികള്‍ ആരോപിക്കുന്നു.
കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചത്.

Also Read:
അധ്യാപകനോട് മോശമായി പെരുമാറിയതിന് സസ്പെന്‍ഷനിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും സുഹൃത്തും ബൈക്കിലെത്തി പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് പടക്കമെറിഞ്ഞു; പോലീസ് കേസെടുത്തു
Keywords: Madurai couple claims Dhanush their son: Court summons actor, chennai, Study, Missing, Director, Child, Custody, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.