Paternity Case | നടന്‍ ധനുഷിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് പ്രതിമാസം നഷ്ടപരിഹാരം ആവശ്യപ്പെട്ടെത്തിയ വൃദ്ധ ദമ്പതികളുടെ കേസ് ഹൈകോടതി തള്ളി

 


ചെന്നൈ: (KVARTHA) നടന്‍ ധനുഷ് ഉള്‍പെട്ട പിതൃത്വ കേസില്‍ ആരോപണമുന്നയിച്ചെത്തിയ വയോധിക ദമ്പതികള്‍ക്ക് തിരിച്ചടി. 11-ാം ക്ലാസില്‍ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി മധുര മേലൂര്‍ സ്വദേശിയായ കതിരേശനും ഭാര്യയുമാണ് രംഗത്തെത്തിയത്.

നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ 2017ലാണ് പിതൃത്വ കേസുമായി രംഗത്ത് വന്നത്. സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ കേസില്‍ മധുരൈ ഹൈകോടതി ഒരു വിധി പറഞ്ഞിരിക്കുകയാണ്. ജസ്റ്റിസ് രാമകൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹര്‍ജിക്കാരന്‍ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹര്‍ജി സമര്‍പിച്ചതെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും വിധിയില്‍ പറയുന്നു. കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍.

മകനാണെന്ന ആരോപണവുമായെത്തിയ ദമ്പതികള്‍, ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അന്ന് അവകാശപ്പെട്ടത്. ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീല്‍ നോടീസ് അയച്ചാണ് പ്രതികരിച്ചത്.
 
Paternity Case | നടന്‍ ധനുഷിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് പ്രതിമാസം നഷ്ടപരിഹാരം ആവശ്യപ്പെട്ടെത്തിയ വൃദ്ധ ദമ്പതികളുടെ കേസ് ഹൈകോടതി തള്ളി

പിന്നീട് മധുര മേലൂര്‍ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ കേസ് ചെന്നൈ ഹൈകോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയതെന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും കാര്‍ത്തിരേശന്‍ വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുരൈ ഹൈകോടതിയില്‍ വാദം നടക്കുകയായിരുന്നു.

അതേസമയം, ക്യാപ്റ്റന്‍ മില്ലറാണ് അവസാനം ഇറങ്ങിയ ധനുഷിന്റെ ചിത്രം. ചിത്രം ബോക്‌സോഫീസില്‍ അത്യവശ്യം വലിയ വിജയം നേടിയിരുന്നു.

Keywords: News, National, National-News, Malayalam-News, Madurai High Court, Passes, Judgement, Paternity Case, Actor, Dhanush, Madurai High Court passes judgement in the paternity case involving actor Dhanush!.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia